ഇന്ത്യൻ മാർക്കറ്റിൽ തന്റെ സാന്നിധ്യം അറിയിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് സിട്രോൺ. ഇപ്പോഴിതാ തങ്ങളുടെ ചെറിയ മോഡലായ സി 3ക്ക് സിഎൻജി മോഡൽ കൂടെ പുറത്തിറിക്കിയിരിക്കുകയാണ്.
ഇന്ധനച്ചെലവ് കണക്കിലെടുത്ത് കൂടുതൽ മൈലേജ് വേണമെന്നാഗ്രഹിക്കുന്നവർക്ക് സിട്രോൺ സി3 വാങ്ങാൻ ഒരു ഇത് ഒരു കാരണമാവും.
ഡീലർഷിപ്പ് ലെവലിൽ സി3-യ്ക്ക് ₹93,000 രൂപക്ക് CNG കിറ്റ് ഫിറ്റ് ചെയ്യാം!
കമ്പനി പറയുന്നത്, C3-യിലേക്കുള്ള CNG കിറ്റ് ഫാക്ടറി-ടെസ്റ്റും കാലിബറേറ്റും ചെയ്‌തിരിക്കുന്നതാണ് എന്നാണ്, അതിലൂടെ മെച്ചപ്പെട്ട ഡ്രൈവ് ക്വാളിറ്റിയും കാര്യക്ഷമതയും ഉണ്ടാകുമത്രേ. 28.1 km/kg മൈലേജ് കൂടെ കമ്പനി അവകാശപ്പെടുന്നുണ്ട്. അങ്ങനെയാവുമ്പോൾ വണ്ടി ഓടിക്കാനുള്ള ചിലവ് ₹2.66/km ആയിരിക്കും. ഈ സി എൻ ജി കിറ്റിന് 3 വർഷം / 1,00,000 km വാറന്റിയും ലഭ്യമാണ്.
സിട്രോയൺ സി3 യിലെ, CNG സിസ്റ്റം ബൂട്ട് സ്പേസിനെ ബാധിക്കാതെയാണ് ഇന്റഗ്രേറ്റ് ചെയ്‌തിരിക്കുന്നത് എന്നാണ് സിട്രോൺ പറയുന്നത്, കൂടാതെ സ്പെയർ വീൽ എളുപ്പത്തിൽ എടുത്തു ഉപയോഗിക്കാനാവുന്ന വിധത്തിലാണ് വച്ചിരിക്കുന്നത്. CNG നോസിൽ പെട്രോൾ ഫില്ലർ പോർട്ടിൽ തന്നെ ഇൻറ്റഗ്രേറ്റ് ചെയ്തിരിക്കുന്നു. CNG പതിപ്പിന് പ്രത്യേകമായി ട്യൂൺ ചെയ്‌ത റിയർ ഷോക്ക് ആബ്സോർബറുകൾ, ശക്തിപ്പെടുത്തിയ സ്പ്രിംഗുകൾ, ആന്റി-റോൾ ബാർ എന്നിവ കൂടെയുണ്ട്.
സി 3 യിലെ CNG റെട്രോഫിറ്റ് കിറ്റ് 1.2 ലിറ്റർ നാചുറലി ആസ്പിറേറ്റഡ് എഞ്ചിനുള്ള മോഡലിൽ മാത്രമാണ് ലഭ്യമാകുക. ലൈവ് (Live), ഫീൽ (Feel), ഫീൽ (O), ഷൈൻ (Shine) എന്നിങ്ങനെയുള്ള നാലു വേരിയേന്റുകളിലാണ് സിട്രോൺ സി3ക്ക് സി എൻ ജി പിടിപ്പിക്കാനാവുക!