‘ഹീറോ പ്രീമിയ’ കേരളത്തിൽ

ഹീറോയുടെ രാജ്യത്തെ ആദ്യ അത്യാധുനിക പ്രീമിയം ഡീലര്‍ഷിപ്പ് ‘ഹീറോ പ്രീമിയ’ കേരളത്തിൽ

കരിസ്മ എക്‌സ്എംആര്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ് 440, വിദ വി1 സ്‌കൂട്ടറുകള്‍ തുടങ്ങിയ ഹീറോ മോട്ടോകോർപ്പിന്റെ പ്രീമിയം ഉൽപ്പന്നങ്ങൾ ആയിരിക്കും പ്രീമിയയിലൂടെ വില്‍ക്കുക

പ്രീമിയം ഉപഭോക്തൃ അനുഭവത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ലോകത്തെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ, സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അവരുടെ ആദ്യ പ്രീമിയം ഡീലര്‍ഷിപ്പായ ‘ഹീറോ പ്രീമിയ’ കേരളത്തിൽ ആരംഭിക്കുന്നു. കോഴിക്കോടാണ് ഉപഭോക്താക്കള്‍ക്ക് പ്രീമിയം വില്‍പ്പന, സേവന അനുഭവം ലഭ്യമാക്കുന്നതിന് നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഡീലർഷിപ്പ് പ്രവർത്തനം ആരംഭിക്കുന്നത്.

ആധുനിക വാസ്തുവിദ്യ, ആകര്‍ഷകമായ രൂപകല്‍പ്പന, ഏറെ നേരം മുഴുകാന്‍ തോന്നിക്കുന്ന നവയുഗ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ചേർന്ന് സന്ദര്‍ശകര്‍ക്ക് പുതിയ ഒരു ഓട്ടോമോട്ടീവ് അനുഭവമായിരിക്കും പ്രീമിയ നല്‍കുക. ബെസ്റ്റ്-ഇന്‍-ക്ലാസ് പ്രീമിയം ഉടമസ്ഥ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി പ്രൊഫഷണലായി പരിശീലനം ലഭിച്ച സെയിത്സ് കണ്‍സള്‍ട്ടന്റുമാര്‍ ഇവിടെ ഉണ്ടായിരിക്കും. അവര്‍ ഉപഭോക്താക്കള്‍ക്ക്, ഓരോ വ്യക്തികളുടേയും സഞ്ചാര ആവശ്യത്തിന് അനുസൃതമായ, വില്‍പ്പനാ ഉപദേശം നല്‍കും.

ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം ഉല്‍പ്പന്നങ്ങളുടെ നിര മുഴുവന്‍ ഹീറോ പ്രീമിയയില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ പുതുതായി പുറത്തിറക്കിയ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ കരിസ്മ എക്‌സ്എംആറും ഉണ്ടായിരിക്കും. നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഫലപ്രദമായ ബദല്‍ എന്ന നിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന വിദ വി1 സ്‌കൂട്ടറുകളും ഇവിടെ പ്രദര്‍ശിപ്പിക്കും. വൈദ്യുത വാഹനങ്ങള്‍ ആഗ്രഹിക്കുന്ന വര്‍ദ്ധിച്ചു വരുന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് രൂപം നല്‍കിയിട്ടുള്ളതാണ് ഇത്. അതോടൊപ്പം തന്നെ ഹീറോ മോട്ടോകോര്‍പ്പ് ആദ്യമായി സഹകരിച്ചു കൊണ്ട് വികസിപ്പിച്ചെടുത്ത മോട്ടോര്‍സൈക്കിളായ ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ് 440-ഉം ഇവിടെ അനുഭവിച്ച് അറിയുവാനായി പ്രദര്‍ശിപ്പിക്കും.

പ്രസ്തുത വേളയെ കുറിച്ച് പരാമര്‍ശിക്കവെ ഹീറോ മോട്ടോകോര്‍പ്പിന്റെ ഇന്ത്യാ ബിസിനസ് യൂണിറ്റ് ചീഫ് ബിസിനസ് ഓഫീസറായ ശ്രീ രണ്‍ജീവ്ജിത്ത് സിങ്ങ് പറഞ്ഞു, “ഇന്ത്യയിലെ ആദ്യ പ്രീമിയം ഡീലര്‍ഷിപ്പിന്റെ വാതിലുകള്‍ ഞങ്ങള്‍ തുറക്കുമ്പോള്‍ മോട്ടോര്‍സൈക്കിളുകളുടേയും സ്‌കൂട്ടറുകളുടേയും വൈവിധ്യമാര്‍ന്ന പ്രദര്‍ശനം മാത്രമല്ല ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. മറിച്ച് പ്രീമിയവും നവീനവും സുസ്ഥിരവുമായ ഭാവിയുടെ സഞ്ചാര സാധ്യതകളാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. 2024 ധനകാര്യ വര്‍ഷത്തില്‍ ഇന്ത്യയിലുടനീളം പ്രീമിയം റീട്ടെയ്ല്‍ അനുഭവം ഞങ്ങളുടെ കമ്പനി നിര്‍ണ്ണായകമാംവിധം ശക്തിപ്പെടുത്തും.”

“കരിസ്മ എക്‌സ്എംആര്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ് 440 എന്നീ പുതിയ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷം പുറത്തിറക്കിയതോടെ ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം ഉല്‍പ്പന്ന നിര മുന്‍പെന്നത്തേക്കാളും കരുത്തുറ്റതായി മാറി. ഞങ്ങളുടെ പുതുപുത്തന്‍ പ്രീമിയം റീട്ടെയ്ല്‍ ചാനലായ ഹീറോ പ്രീമിയ വരാനിരിക്കുന്ന മാസങ്ങളില്‍ വമ്പന്‍ വിജയമായി മാറും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് എല്ലാ ബ്രാന്‍ഡ് അനുഭവങ്ങളും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്ന ഹീറോ പ്രീമിയ വെറുമൊരു വില്‍പ്പന കേന്ദ്രം മാത്രമല്ല, മറിച്ച് സമാനതകളില്ലാത്ത ഉന്നത നിലവാരമുള്ള ബ്രാന്‍ഡ് അനുഭവം നല്‍കും എന്ന ഞങ്ങളുടെ വാഗ്ദാനത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്.”

Leave a Reply

Your email address will not be published. Required fields are marked *