Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Honda Motorcycle & Scooter India commences the deliveries of CB650R & CBR650R

Honda Motorcycle & Scooter India commences the deliveries of CB650R & CBR650R

ഹോണ്ട 2021 മോഡല്‍ സിബി650 ആര്‍, സിബിആര്‍650 ആര്‍ ഡെലിവറി തുടങ്ങി

കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ മുംബൈയിലെ ബിഗ്വിങ് ടോപ്പ്ലൈന്‍ ഷോറൂമില്‍ നിന്ന് ഒന്നിലധികം ഉപഭോക്തൃ ഡെലിവറികള്‍ സംഘടിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സംസ്ഥാന സര്‍ക്കാരിന്റെ ഇളവുകളും, കോവിഡ്-19 പ്രോട്ടോക്കോളുകളും ഉറപ്പാക്കിയാണ് വാഹനങ്ങളുടെ വിതരണം തുടങ്ങിയത്.

നിയോ സ്പോര്‍ട്സ് കഫേ ആശയാനുസൃതമായ സിബി650ആര്‍, സിബിആര്‍650ആര്‍ എന്നിവയുടെ 15 ഉപയോക്താക്കള്‍ക്ക് ഒരേദിവസം തന്നെ താക്കോല്‍ കൈമാറി. ഇതിന് പുറമേ കമ്പനിയുടെ മുന്‍നിര സിബിയു ഇറക്കുമതി മോഡലായ ഗോള്‍ഡ്വിങ് ടൂറിന്റെ ആദ്യലോട്ടിന്റെ മുഴുവന്‍ ബുക്കിങും ന 24 മണിക്കൂറിനകം പൂര്‍ത്തിയായി. 37.20 ലക്ഷം (എക്സ്ഷോറൂം, ഗുരുഗ്രാം) രൂപയിലാണ് ഗോള്‍ഡ്വിങ് ടൂര്‍ വില ആരംഭിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി, സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും വിപണികള്‍ വീണ്ടും തുറക്കുകയും ചെയ്യുമ്പോള്‍ എല്ലാ ഹോണ്ട ബിഗ്‌വിങ് ടച്ച് പോയിന്റുകളും അതത് സംസ്ഥാന പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തനസജ്ജമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഡയറക്ടര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. വാഹനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്കിടയില്‍ ആവേശമുയര്‍ത്തി, ഷോറൂമുകളിലുടനീളം ഡെലിവറികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

പ്രകടനം, സുഖസൗകര്യം, ഉപയോഗക്ഷമത, പ്രായോഗികത എന്നിവ മെച്ചപ്പെടുത്തി നവീകരിച്ച സിബി650ആര്‍, സിബിആര്‍ 650 ആര്‍ എന്നിവയുടെ 2021 മോഡലുകള്‍ സികെഡി (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍) രീതിയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. നിയോ സ്പോര്‍ട്സ് കഫെ സ്റ്റൈലിന് അനുസൃതമായിട്ടാണ് രണ്ടു മോഡലുകളും. 649 സിസി. ഡിഒഎച്ച്സി, 16 വാല്‍വ് എഞ്ചിനുകളാണ് ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. അസിസ്റ്റ്/സ്ലിപ്പര്‍ ക്ലച്ച് സഹിതമാണ് ഇരുമോഡലുകളും. പുതുക്കിയ 4-1 സൈഡ് എക്സ്ഹോസ്റ്റ് ആണ് മറ്റൊരു ആകര്‍ഷണം.

പുതിയ സ്മാര്‍ട്ട് ഇഎസ്എസ് (എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍) സാങ്കേതികവിദ്യ, ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റം (എച്ച്ഐഎസ്എസ്), ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) എന്നിവ ഇരുമോഡലുകളുടെയും സവിശേഷതയാണ്. സിബിആര്‍650 ആറില്‍ പുതിയ റിഫ്ളക്ടറുകളുള്ള ഇരട്ട എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയുണ്ട്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റാണ് സിബി650ആര്‍ മോഡലില്‍ വരുന്നത്. ഗിയറിന്റെ സ്ഥാനം, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഡ്യുവല്‍ ട്രിപ്പ് മീറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഇന്ധന നില, ഇന്ധന ഉപഭോഗം തുടങ്ങിയ വിവരങ്ങളെല്ലാം യാത്രക്കാരനെ അറിയിക്കാന്‍ തക്കവിധമാണ് ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

സിബി650ആര്‍ കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് എന്നീ നിറങ്ങളിലും, സിബിആര്‍650ആര്‍ ഗ്രാന്റ് പ്രി റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക് മെറ്റാലിക് നിറങ്ങളിലും ലഭിക്കും. സിബിആര്‍650ആറിന് 8.88 ലക്ഷം രൂപയും, സിബി650 ആറിന് 8.67 ലക്ഷം രൂപയുമാണ് യഥാക്രമം ഹരിയാനയിലെ എക്സ്ഷോറൂം വില. ബുക്കിങിനും അന്വേഷണത്തിനുമായി ഉപഭോക്താക്കള്‍ക്ക് കൊച്ചിയിലേതുള്‍പ്പെടെയുള്ള എക്സ്‌ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കാം. ഓണ്‍ലൈനില്‍ ബുക്കിങിന് https://www.hondabigwing.in/BookNow

leave your comment


Top