ഹോണ്ട ആക്ടിവ പ്രീമിയം 2022 പതിപ്പ് അവതരിപ്പിച്ചു
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹോണ്ട ആക്ടിവയുടെ ഏറ്റവും പുതിയ 2022 പ്രീമിയം എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനിലാണ് പുത്തന്‍ ആക്ടിവ നിരത്തുകളിലെത്തുന്നത്.
പുതുതലമുറയിലെ റൈഡര്‍മാരെ ആകര്‍ഷിക്കാന്‍ പുതിയ പതിപ്പിന്‍റെ മുന്‍ ഭാഗത്ത് സ്വര്‍ണനിറത്തില്‍ ഹോണ്ട ചിഗ്നം മുദ്രണം ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ത്രീഡി ഗോള്‍ഡന്‍ നിറത്തില്‍ ആക്ടിവ എംബ്ലവും, വശങ്ങളില്‍ പ്രീമിയം എഡിഷന്‍ വര്‍ണാങ്കിത ചിഹ്നവുമുണ്ട്. ഗോള്‍ഡന്‍ നിറത്തിലാണ് ഇതിന്‍റെ ചക്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സാഡില്‍ ബ്രൗണ്‍ സീറ്റുകള്‍ക്കൊപ്പം അകത്തെ കവറുകളിലെ കഫേ ബ്രൗണ്‍ നിറവും ആക്ടിവ പ്രീമിയം എഡിഷന്‍റെ അഴക് വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എല്ലാ പ്രായക്കാരെയും ഒരേ പോലെ ആകര്‍ഷിക്കുന്ന ഹോണ്ട ആക്ടിവ ബ്രാന്‍ഡ് ഒരു സാങ്കേതിക പരിണാമത്തിന് വിധേയമാകുക മാത്രമല്ല, ഡിസൈനും കൂടുതല്‍ മികവുറ്റതാക്കി. ഓരോ പുതിയ അപ്ഡേറ്റും വാഹനത്തെ കൂടുതല്‍ ട്രെന്‍ഡിയാക്കുകയും ചെയ്തെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. 2022 പ്രീമിയം പതിപ്പിലൂടെ ആക്ടിവയുടെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ മൂന്ന് ആകര്‍ഷകമായ നിറഭേദങ്ങളില്‍, ഡീലക്സ് വേരിയന്‍റില്‍ മാത്രമായി പുതിയ ആക്ടിവ പ്രീമിയം എഡിഷന്‍ ലഭിക്കും. 75,400 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.
You must be logged in to post a comment.