Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഹോണ്ട പുതിയ 2023 ലിവോ അവതരിപ്പിച്ചു

ഹോണ്ട പുതിയ 2023 ലിവോ അവതരിപ്പിച്ചു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) പുതിയ അര്‍ബന്‍ സ്‌റ്റൈലിഷ് 2023 ലിവോ അവതരിപ്പിച്ചു. 110 സിസി സെഗ്‌മെന്റിലെ ഏറ്റവും സ്‌റ്റൈലിഷ് ആന്‍ഡ് അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിളാണിത്. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 110സിസി പിജിഎം-എഫ്‌ഐ എഞ്ചിനാണ് പുതിയ മോഡലിന്. എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (പിജിഎംഎഫ്‌ഐ), ഫ്രിക്ഷന്‍ റിഡക്ഷന്‍, എന്നിവയുടെ സംയോജനമാണ് എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍. ഉയര്‍ന്ന നിലവാരമുള്ള ട്യൂബ്‌ലെസ് ടയറുകള്‍, സോളിനോയിഡ് വാല്‍വ് എന്നീ നൂതന സാങ്കേതികവിദ്യകളും പുതിയ 2023 ലിവോയിലുണ്ട്.

സൗകര്യപ്രദമായ വേഗതക്കും രാത്രി സവാരിക്കും സ്ഥായിയായ പ്രകാശം നല്‍കുന്ന ഡിസി ഹെഡ്‌ലാമ്പ്, സിംഗിള്‍ സ്വിച്ചില്‍ നിന്ന് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സൗകര്യം നല്‍കുന്ന എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സ്വിച്ച്, കൂടുതല്‍ സൗകര്യത്തിനും ഗ്രൗണ്ട് ക്ലിയറന്‍സിനുമായി സീറ്റിന്റെയും (657 മി.മീ) ഇന്ധന ടാങ്കിന്റെയും സുഗമമായ സംയോജനം, അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ഈക്വലൈസറോട് കൂടിയ കോംബി ബ്രേക്ക് സിസ്റ്റം (സിബിഎസ്) എന്നീ നൂതന സൗകര്യങ്ങളും പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആകര്‍ഷകമായ പുതിയ ഗ്രാഫിക്‌സും, മോഡേണ്‍ ഫ്രണ്ട് വിസറും, ആകര്‍ഷകമായ ടെയില്‍ലാമ്പും പുതിയ 2023 ലിവോയ്ക്ക് കൂടുതല്‍ രൂപഭംഗി നല്‍കും. ആകര്‍ഷകമായ മീറ്റര്‍ ഡിസൈനും, ബോള്‍ഡ് ടാങ്കുമാണ് വാഹനത്തിന്റെ മനോഹരിത കൂട്ടുന്ന മറ്റുഘടകങ്ങള്‍.

പുതിയ ലിവോ അതിന്റെ സെഗ്‌മെന്റില്‍ ശൈലിയുടെയും പ്രകടനത്തിന്റെയും മൂല്യത്തിന്റെയും മാനദണ്ഢം ഉയര്‍ത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ആധുനിക കാലത്തെ റൈഡര്‍മാരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന ശൈലിയുടെയും സുഖസൗകര്യങ്ങളുടെയും പ്രകടനത്തിന്റെയും സമ്പൂര്‍ണ സംയോജനമാണ് 2023 ഹോണ്ട ലിവോ എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്കായി പ്രത്യേക പത്ത് വര്‍ഷ (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍) വാറന്റി പാക്കേജും പുതിയ മോഡലിനൊപ്പം ഹോണ്ട വാഗ്ദാനം ചെയ്യുന്നു. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിങ്ങനെ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ പുതിയ 2023 ലിവോ ലഭ്യമാകും. ഡിസ്‌ക് വേരിയന്റിന് 82,500രൂപയും, ഡ്രം വേരിയന്റിന് 78,500 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

leave your comment


Top