IDEMITSU Honda Racing India Riders return to Chennai for 2021 INMRC Round 2
എംആര്എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിന്റെ രണ്ടാം റൗണ്ടിനായി ഇഡിമിത്സു ഹോണ്ട റേസിങ് ടീം അംഗങ്ങള് ചെന്നൈയില് തിരിച്ചെത്തി. ചെന്നൈയിലെ മദ്രാസ് മോട്ടോര് സ്പോര്ട്സ് ക്ലബ്ബില് അരങ്ങേറിയ ആദ്യറൗണ്ടില് ടീം മികച്ച പ്രകടനം നടത്തിയിരുന്നു. ദേശീയ ചാമ്പ്യന്ഷിപ്പിന്റെ ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്, ഹോണ്ട ഹോര്നെറ്റ് 2.0 വണ് മെയ്ക്ക് റേസ്, പ്രോ-സ്റ്റോക്ക് 165 സിസി എന്നീ വിഭാഗങ്ങളിലായി 43 റൈഡര്മാരാണ് ഹോണ്ടക്കായി മത്സരിക്കുന്നത്.
പ്രോ-സ്റ്റോക്ക് 165 സിസി വിഭാഗത്തില് രാജീവ് സേതു-സെന്തില് കുമാര് റൈഡര് ജോഡിയാണ്് ഹോണ്ടയുടെ പോരാട്ടത്തിന് ചുക്കാന് പിടിക്കുന്നത്. ആദ്യ റൗണ്ടില് 58 പോയിന്റുകളാണ് ടീം നേടിയത്. ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എന്എസ്എഫ്250ആര്, സിബിആര്150ആര് വിഭാഗങ്ങളില് ഹോണ്ടയുടെ 26 യുവറൈഡര്മാരും ആദ്യ സ്ഥാനങ്ങള്ക്കായി മത്സരിക്കുന്നുണ്ട്. ഇതോടൊപ്പം രാജ്യത്തുടനീളമുള്ള അനുഭവസമ്പന്നരായ 15 റൈഡര്മാര് അവരുടെ കരുത്ത് തെളിയിക്കാന് ഹോണ്ട ഹോര്നെറ്റ് 2.0 വണ് മെയ്ക്ക് റേസിലും പങ്കെടുക്കുന്നു.
ശക്തവും മികച്ചതുമായ പ്രകടനത്തോടെ, റേസിങ് ചാമ്പ്യന്ഷിപ്പിന്റെ ഒന്നാം റൗണ്ടില് മികച്ച തുടക്കമാണ് ഹോണ്ട റേസിങ് ഇന്ത്യക്ക് ലഭിച്ചതെന്ന് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ് ബ്രാന്ഡ് ആന്ഡ് കമ്മ്യൂണിക്കേഷന് സീനിയര് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. ഈ വാരാന്ത്യത്തിലെ അടുത്ത റൗണ്ടിനായി ഞങ്ങള് എല്ലാവരും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
You must be logged in to post a comment.