ഇസുസു തങ്ങളുടെ ലൈഫ് സ്റ്റൈൽ പിക്ക് അപ്പായ വി ക്രോസിന്റെ പുതിയ ഇസെഡ് പ്രസ്റ്റീജ് മോഡലിനെ അവതരിപ്പു
നിരവധി പുതിയ മാറ്റങ്ങളോടെ വരുന്ന പുതിയ വി ക്രോസ് സുരക്ഷയുടെയും, ഡ്രൈവിങ്ങിന്റെയും കാര്യത്തിൽ ഒരു പിടി മുന്നിൽ ആണെന്നാണ് ഇസുസു അവകാശപ്പെടുന്നത്.
പിൻ സീറ്റിനു വരുത്തിയ മാറ്റവും ഈ മോഡലിന്റെ പുതുമയാണ്
ഡാർക്ക് ഗ്രേ കളറിൽ വരുന്ന puthiya കൂട്ടിചേർക്കലുകൾ കൂടുതൽ ഭംഗി പുതിയ വി ക്രോസിന് അവകാശപ്പെടാനാവും.
പിന്നിലെ മൂന്ന് സീറ്റിനും പ്രോപ്പർ ആയ സീറ്റ് ബെൽറ്റുകളും സീറ്റ് ബെൽറ്റ് വാർണിങ്ങും പോലുള്ള സംവിധാനങ്ങളും, അതിന്റെ ഡാഷ് ബോർഡിലെ വാർണിംഗ് ലൈറ്റും പിൻ സീറ്റ് സുരക്ഷയുടെ കാര്യമായി പറയാം.
ആക്റ്റീവ് സുരക്ഷാ സംവിധാനങ്ങളായ, ട്രാക്ഷൻ കണ്ട്രോൾ, ഇലക്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹിൽ ഡിസന്റ് കണ്ട്രോൾ എന്നിങ്ങനെ ഓട്ടോമാറ്റിക്കിൽ മാത്രം ലഭിച്ചിരുന്ന സവിശേഷതകൾ ഇപ്പോൾ എല്ലാ പാസഞ്ചർ പിക്ക് ട്രക്ക് മോഡലുകൾക്കും കൊടുത്തിട്ടുണ്ട്
ഇരുപത്തൊന്നു ലക്ഷത്തി പത്തൊമ്പതിനായിരത്തി തൊള്ളായിരം രൂപയിൽ തുടങ്ങുന്ന വി ക്രോസ് പാസഞ്ചർ പിക്ക് അപ്പ് നിരയുടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്!