ജാവ യെസ്ദി മോട്ടോർസൈക്കിളുകൾ ജാവ 350-ന് ചെറിയ അപ്ഡേറ്റ് നൽകിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ജാവ 350 ഇപ്പോൾ മൂന്ന് പുതിയ പെയിൻറ് സ്കീമുകളിൽ ലഭ്യമാണ്: ഒബ്സിഡിയൻ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറെസ്റ്റ്. കൂടാതെ, ക്രോം സീരീസിനെ കൂടുതൽ ആകർഷകമാക്കുന്നതിന് പുതിയ വൈറ്റ് കളർ ചേർത്തിട്ടുണ്ട്.
നിലവിലുള്ള കളർ ഓപ്ഷനുകൾ ആയ മെറൂൺ, ബ്ലാക്ക്, മിസ്റ്റിക് ഓറഞ്ച് എന്നിവ തുടർന്നും വില്പനയിൽ തുടരും. കൂടാതെ, ജാവ 350-യുടെ വില 16,000 രൂപ കുറച്ചിട്ടുമുണ്ട്. മുൻപ്, ജാവ ഒരു വേരിയന്റിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ, വില 2.15 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ, 1.99 ലക്ഷം രൂപ മുതലുള്ള (എക്സ്-ഷോറൂം) വിലയിൽ നിരവധി വേരിയന്റുകളിൽ ജാവ 350 ലഭ്യമാണ്.
Updated Price List for Jawa 350
Jawa 350 | Variant | Price (Ex-showroom Delhi) |
Obsidian Black, Grey, Deep Forest | Spoke Wheel | Rs 1,98,950 |
Obsidian Black, Grey, Deep Forest | Alloy Wheel | Rs 2,08,950 |
Chrome – Maroon, Black, White, Mystique Orange | Spoke Wheel | Rs 2,14,950 |
Chrome – Maroon, Black, White, Mystique Orange | Alloy Wheel | Rs 2,23,950 |