ഇന്ത്യയുടെ ഇലക്ട്രിക്ക് ബൈക്ക് ആണ് അൾട്രാ വയലറ്റ് എഫ് 77, ബാംഗ്ലൂർ ബേസ് ചെയ്തിട്ടുള്ള അൾട്രാവയലറ്റ്, നടൻ ദുൽഖർ സൽമാന് ഷെയർ ഉള്ള കമ്പനിയായത് കൊണ്ടും, ദുൽഖർ സൽമാന്റെ സാനിധ്യം കൊണ്ടും സംസാരവിഷയമായ ഒരു കമ്പനി കൂടിയാണ്.
അൾട്രാവയലറ്റ് തങ്ങളുടെ ഇലക്ട്രിക്ക് ബൈക്ക് ആയ എഫ് 77 ന്റെ പുതിയ അവതാരം ഇന്ന് പുറത്തിറക്കി, എഫ് 77 മാക്ക് 2 എന്നാണ് അതിന്റെ നാമം
രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം എന്ന പ്രാരംഭ വിലയിലാണ് പുതിയ മാക്ക് 2 വരുന്നത് അതിൽ തന്നെ ആദ്യം ഈ വണ്ടി വാങ്ങുന്ന ആയിരം പേർക്കാണ് ഈ വിലയിൽ എഫ് 77 മാക്ക് 2 ലഭിക്കുക.
ഇലക്ട്രിക്ക് മോട്ടോർ സൈക്കിളുകളിൽ ആദ്യമായി എന്ന് അൾട്രാവയലറ്റ് അവകാശപ്പെടുന്ന ഡി എസ് സി എന്ന ഡൈനാമിക് സ്റ്റബിലിറ്റി കണ്ട്രോൾ, മൂന്ന് മോഡുകളോടും, സ്വിച്ച് ഓഫ് ചെയ്യാവുന്നതുമായ ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, രണ്ട് ചാനൽ എ ബി എസ് എന്നിവയും പുതിയ മാക്ക് 2 വിന്റെ പ്രത്യേകതകളാണ്
ഓട്ടോമാറ്റിക് കാറുകളിലെ പാഡിൽ ഷിഫ്റ്റർ പോലെ ഹാൻഡിൽ ബാറിൽ നിന്ന് തന്നെ അഡ്ജസ്റ്റ് ചെയ്യാവുന്ന പത്ത് ലെവലുകളോടു കൂടിയ റീജൻ, അതിന്റെ കൂടെ അഗ്രസീവ് ആയി റീജൻ സെലക്ട് ചെയ്താൽ, മിനി കത്തി പിന്നിലെ വണ്ടിയേ, ഇതിപ്പോൾ സ്ലോ ആകും എന്നറിയിക്കുന്ന ബ്രേക്ക് ലൈറ്റുകൾ എന്നിവയും പുതിയ മാക്ക് 2 വിലുണ്ട്
കൂടിയ റേഞ്ചോടു കൂടി വരുന്ന മാക്ക് 2 വിന് 323 കിലോമീറ്റർ റേഞ്ച് ആണ് അൾട്രാവയലറ്റ് അവകാശപ്പെടുന്നത്.
പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗം 7.7 സെക്കൻഡിൽ കീഴടക്കാൻ കഴിവുള്ള ഈ വണ്ടിയുടെ വലിയ ബാറ്ററി പാക്കിന്, എട്ട് ലക്ഷം കിലോമീറ്റർ ആണ് അൾട്രാവയലറ്റ് നല്കുന്ന വാറന്റി
രണ്ട് വേരിയന്റുകൾ ഉള്ള എഫ് 77 മാക്ക് 2 വിന് ഒമ്പത് കളർ തീമുകളുമുണ്ട്
ഒരുപാട് കണക്റ്റിവിറ്റി സവിശേഷതകൾ അവകാശപ്പെടുന്ന മാക്ക് 2 വിന് ഫാൾ ആൻഡ് ടോ അലെർട്ടും, ഡെൽറ്റ വാച്ച് എന്ന കുറഞ്ഞ അമ്പിയർ ഉള്ള പ്ലഗ്ഗിൽ 15 ആംബ് ചാർജർ കണക്ട് ചെയ്താൽ ലോഡ് അതിനനുസരിച്ച് അഡ്ജസ്റ്റ് ആവുന്ന സിസ്റ്റവുമുണ്ട്
ഇന്ന് ബുക്കിങ് തുടങ്ങിയ മാക് 2 5000 രൂപ കൊടുത്ത് ബുക്ക് ചെയ്യാൻ കഴിയും. പെട്ടെന്ന് തന്നെ ഡെലിവറിക്ക് ലഭ്യമാകും എന്നറിയുന്ന മാക്ക് 2 പുതുതായി വരുന്ന ഇന്ത്യയിലെ പതിനഞ്ചോളം സിറ്റികളിലെ ഡീലർഷിപ്പുകളിലൂടെ ലഭ്യമാകുമത്രെ.