മഹീന്ദ്രയുടെ ജനപ്രിയനു വലിപ്പം കൂടി വില 11.30 ലക്ഷം

ചരിത്രം ആവർത്തിക്കുകയാണ്, പണ്ട് മഹിന്ദ്ര ടി യു വി വലിപ്പം കൂട്ടി ടി യു വി പ്ലസ് ആയത് ഓർക്കുന്നില്ലേ, അത് തന്നെ ഇവിടെയും സംഭവിച്ചു. ബൊലേറോ നിയോക്ക് വലിപ്പം വച്ച്, നിയോ പ്ലസ് ആയി വില 11.30 ലക്ഷം രൂപയിൽ തുടങ്ങുന്നു.രണ്ടു വേരിയന്റുകൾ ഒരു സാധാരണ വേരിയന്റും ഒരു പ്രീമിയം വേരിയന്റും, അങ്ങനെ രണ്ടു വേരിയന്റുകളിലാണ് ബൊലേറോ നിയോ പ്ലസ് ലഭിക്കുക, പി 4 എന്നും പി 10 എന്നുമാണ് ഈ വേരിയന്റുകളുടെ പേരുകൾ.

ബൊലേറോ നിയോക്ക് വ്യത്യസ്തമായി വലിയ എൻജിനാണ് ബൊലേറോ നിയോയുടെ പ്ലസിനുള്ളത്. 2.2 ലിറ്റർ എം ഹോക്ക് എഞ്ചിനാണത്. കൂടെ ഒരു ആറു സ്പീഡ് മാന്വൽ ഗിയർ ബോക്‌സും, നിയോപോലെ തന്നെ പിൻ വീൽ ഡ്രൈവ് ആണ് നിയോ പ്ലസും.

ഒമ്പത് സീറ്റുകളാണ് ബൊലേറോ നിയോ പ്ലസിന്റെ ഏറ്റവും വലിയ സവിശേഷത. യൂ എസ് ബി, ഓക്സ് പിന്നെ ബ്ലൂടൂത്തോടും കൂടിയ 22.8 സെന്റീമീറ്റർ ടച്ച് സ്ക്രീനും നിയോ പ്ലസിലുണ്ട്. കൂടെ മൈക്രോ ഹൈബ്രിഡ് എന്ന സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റവുമുണ്ട്.

ബൊലേറോ നിയോ പ്ലസ് വേരിയന്റുകളുടെ വില താഴെ!

The ex-showroom prices for the Bolero Neo+ are:

Bolero neo+ P4 Bolero Neo+ P10
₹  11.39 Lakh ₹ 12.49 Lakh

Leave a Reply

Your email address will not be published. Required fields are marked *