മഹീന്ദ്രയുടെ പഴയ കാറിന്റെ പുതിയ അവതാരം, പേരും മാറി!
മഹിന്ദ്ര തങ്ങളുടെ എക്സ് യു വി 300ക്ക് പുതിയ ഫെസിലിഫ്‌റ്റ് പുറത്തിറക്കി പേരും മാറിയിട്ടുണ്ട്. ത്രീ എക്സ് ഓ എന്ന പേരിൽ വന്നിട്ടുള്ള പുതിയ മോഡലിലിനു ആനുകാലികമായ മാറ്റങ്ങൾ ഉണ്ട്, ടെക്നോളജിയുടെ സമൃദ്ധിയുണ്ട് കൂടാതെ സവിശേഷതകളുടെ സമ്പന്നതയുണ്ട് പക്ഷെ ബോഡി ഷെൽ മാറിയിട്ടില്ല.
പെട്രോൾ ഡീസൽ മോഡലുകളുള്ള ത്രീ എക്സ് ഓ വരുന്നത് ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് ലെവൽ ടുവുമായാണ്. അഞ്ച് വ്യത്യസ്ത ട്രിമ്മുകളും, ഓപ്ഷണൽ പാക്കുകളുമായി വരുന്ന ത്രീ എക്സ് ഓക്ക് സിംഗിൾ ടോൺ, ഡ്യൂവൽ ടോൺ കളർ ഓപ്‌ഷനുകളുണ്ട്.
പഴയ എക്സ് യു വി ത്രീ ഡബിൾ ഓയുമായി താരതമ്യം ചെയ്യുമ്പോൾ മുന്നിലും പിന്നിലുമാണ് പ്രകടമായ മാറ്റങ്ങൾ. ബമ്പറുകൾ ഉടച്ച് വർത്തിട്ടുണ്ട്. പ്രൊജക്ടർ ഹെഡ്ലാമ്പുകളും, പുതിയ ലൌഡ് ആയ ബമ്പർ ഡിസൈനുമാണ് മുന്നിൽ എങ്കിൽ പിന്നിൽ മറ്റ് പുതുതലമുറ വണ്ടികൾ പോലെ പരസ്പരം കണക്ട് ചെയ്ത ടൈൽ ലാംപ് ഡിസൈനുമാണ് കാണാനാവുക.
പതിനേഴിഞ്ച് അലോയ് വീലുകളും, 350 എം എമ്മോളമുള്ള വാട്ടർ വേഡിങ് ക്യാപസിറ്റിയുമൊക്കെ ത്രീ എക്സ് ഒയുടെ പ്രത്യേകതയാണ്. ആറു എയർബാഗുകളും, നാല് വീലിലെയും ഡിസ്ക് ബ്രെക്കുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം പോലുള്ള സുരക്ഷാ സംവിധാനങ്ങളും ഈ പുതിയ മോഡലിലുണ്ട്. ഹിൽ ഹോൾഡ് കണ്ട്രോൾ പോലുള്ള ഡ്രൈവറെ സഹായിക്കുന്ന സംവിധാങ്ങളും കാണാം.
പുതിയ ആറു സ്പീഡ് ടോർക്ക് കോൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സും അതിന്റെ കൂടെ ടർബോ ചാർജ്ഡ് എൻജിനും ത്രീ എക്സ് ഓക്ക് ഡ്രൈവിംഗ് ഫൺ നൽകും എന്ന് കരുതാം.
364 ലിറ്റർ എന്ന അത്യാവശ്യം വലിയ ബൂട്ട് സ്‌പേസും, സൺ റൂഫും, രണ്ടു സോൺ എസിയും, ഇലക്ട്രിക്ക് പാർക്കിങ് ബ്രെക്കും പുതിയ ത്രീ എക്സ് ഓയിൽ ഉണ്ട്.
ഇൻഫോടെയ്ൻമെൻറ് സ്ക്രീനും ക്ലസ്റ്ററും എന്ന രണ്ടു സ്ക്രീനുകൾ, ഹർമൻ കാർഡൻ ഓഡിയോ സിസ്റ്റം എന്നിങ്ങനെ പല സംവിധാങ്ങളും ഈ വണ്ടിയിൽ ഉണ്ട്.
മഹീന്ദ്രയുടെ ത്രീ എക്സ് ഒയുടെ വില ഏഴു ലക്ഷത്തിൽ നാല്പത്തി ഒമ്പതിനായിരത്തിൽ തുടങ്ങുന്നു.
You must be logged in to post a comment.