മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 2020 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഥാറിന്‍റെ പുതിയ പരസ്യ കാമ്പയിന്‍ അവതരിപ്പിച്ചു. സാഹസികത നിറഞ്ഞ ജീവിതശൈലി ആഗ്രഹിക്കുന്നവരെ ഥാറിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കാമ്പയിന്‍. څഎക്സ്പ്ലോര്‍ ദി ഇംപോസിബിള്‍چ എന്ന ബ്രാന്‍ഡ് വാഗ്ദാനത്തെ കൂടുതല്‍ ജീവസുറ്റതാക്കാനും, ഓള്‍-ന്യൂ മഹീന്ദ്ര ഥാറിന്‍റെ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ അടിത്തറയായ യുവതലമുറയിലേക്ക് കൂടുതല്‍ അടുക്കാനും പുതിയ കാമ്പയിന്‍ ലക്ഷ്യമിടുന്നു.
മഹീന്ദ്ര 4×4 വാഹനത്തെ എടുത്തുകാട്ടി ഒരു ജനപ്രിയ ബോളിവുഡ് ഗാനത്തിന്‍റെ ആധുനിക ആവിഷ്ക്കരണം സംയോജിപ്പിക്കുന്ന പരസ്യചിത്രം മഹീന്ദ്രയുടെ എസ്യുവി പൈതൃകത്തിലേക്കും ബന്ധിപ്പിക്കുന്നുണ്ട്. ഇന്ന് മുതല്‍ ടെലിവിഷന്‍ വഴിയും ഥാറിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യചിത്രം സംപ്രേക്ഷണം ചെയ്യും. ഥാറിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ചിത്രം അവതരിപ്പിക്കും. ശശാങ്ക് ചതുര്‍വേദിയുടെ സംവിധാനത്തില്‍ ദ വൂം കമ്മ്യൂണിക്കേഷനാണ് പുതിയ പരസ്യ ചിത്രം തയാറാക്കിയിരിക്കുന്നത്.

യുവ ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അവിസ്മരണീയവുമായ നിമിഷങ്ങളില്‍ ഒന്ന് പുതുമയുള്ളതും ഉണര്‍ത്തുന്നതുമായ ഒരു ടേക്ക് ഉപയോഗിച്ച് അസാധ്യമായതിനെ പര്യവേക്ഷണം ചെയ്യുന്നതിനെ സിനിമ ജീവസുറ്റതാക്കുന്നു. രണ്ട് നായകന്മാര്‍ ശക്തമായ 4×4 ഓഫ്-റോഡര്‍ വാഗ്ദാനം ചെയ്യുന്ന ഥാറില്‍ ആവേശകരമായ ചേസിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി തോന്നുന്നു. ഓരോരുത്തരും കുതിച്ചുകയറാന്‍ ശ്രമിച്ചും, തീവ്രമായ ഭൂപ്രദേശത്തിലൂടെയും ഒന്നില്‍ക്കൂടുതല്‍ വഴികളിലൂടെ അസാധ്യമായത് ഇരുവരും നേടിയെടുക്കുന്നതോടെ യാത്ര ഉയര്‍ന്ന നിലവാരത്തില്‍ അവസാനിക്കുന്നു.
YouTube: https://www.youtube.com/watch?v=GgoLNdhwez0
Facebook: https://www.facebook.com/watch/?v=383729583516334
Twitter: https://twitter.com/Mahindra_Thar/status/1487293728847200256
Instagram: https://www.instagram.com/p/CZTVry5JF2Z/