ഇനി മുടി പറത്തി ഓഫ് റോഡ് പോകാൻ പറ്റിയ വണ്ടി വാങ്ങാൻ കിട്ടില്ല
വില കൂടിയ സ്പോർട്സ് കാറുകളിൽ മാത്രമല്ല, ഓഫ് റോഡ് ഓടിക്കാൻ ഉള്ള മഹിന്ദ്ര താറിലും കൺവെർട്ടബിൾ മോഡൽ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്ന് പറയാൻ കാരണം, മഹിന്ദ്ര താറിലെ ടോപ് ഏൻഡ് മോഡലുകളിലെ സോഫ്റ്റ് ടോപ് മോഡലുകൾ മഹിന്ദ്ര നിർമാണം നിർത്തി. എട്ടോളം വേരിയെന്റുകളുടെ ബുക്കിംഗ് ആണ് മഹിന്ദ്ര നിർത്തിയിരിക്കുന്നത്. ഇതോടു കൂടി ഇപ്പോൾ മഹിന്ദ്ര താറിന് പതിനൊന്ന് വേരിയേന്റുകളാണുള്ളത്.
മഹിന്ദ്ര താർ ശരിക്കും പറഞ്ഞാൽ ഒരു ഫേസ്ലിഫ്റ്റിന് അരികെയാണ്. താർ റോക്സിലെ സവിശേഷതകളും ടെക്നോളജിക്കൽ മികവുകളുമായി പുതിയ മഹിന്ദ്ര താർ 2026ൽ വരുമെന്നാണ് അറിയുന്നത്.
11.50 ലക്ഷം മുതൽ 17.60 ലക്ഷം വരെയുള്ള വിലയിൽ വിവിധ വേരിയെന്റുകളിൽ ലഭിക്കുന്ന മഹിന്ദ്ര താറിന് പെട്രോൾ ഡീസൽ മോഡലുകളുണ്ട്!
You must be logged in to post a comment.