ചെറിയ ബെൻസും ഇലക്ട്രിക്ക് ആയി. പക്ഷെ വില അത്ര ചെറുതല്ല
മെഴ്‌സിഡസ് ബെൻസ് ഇന്ത്യ തങ്ങളുടെ ചെറിയ ഇലക്ട്രിക്ക് എസ് യു വി പുറത്തിറക്കി. ഇ ക്യൂ എ 250+ എന്ന മോഡലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്.
ഒറ്റ വേരിയന്റിൽ മാത്രമാണ് ഈ ഇലക്ട്രിക്ക് എസ് യു വി വാങ്ങാനാവുക. 66 ലക്ഷം രൂപയാണീ മോഡലിന്റെ എക്സ് ഷോ റൂം വില.
മെഴ്‌സിഡസ് ബെൻസ് ഇ ക്യൂ എ, തത്വത്തിൽ ജി എൽ എ യോടെ ഇലക്ട്രിക്ക് പതിപ്പാണ്. സി ബി യു ആയാണ് പുതിയ ഇ ക്യൂ എ (completely built unit) ഇന്ത്യയിലേക്ക് എത്തുക
മൂന്നും വർഷവും കിലോമീറ്ററിന് ഉപാധികളില്ലാത്ത വാറന്റിയുമാണ് പുതിയ ഇ ക്യൂ എ 250+ ന് മെഴ്‌സിഡസ് ബെൻസ് വാഗ്ദാനം ചെയുന്നത്.
കൂടാതെ എക്സറ്റൻഡൻഡ് വാറന്റിയും 42000 രൂപക്ക് വാങ്ങാനാകും. പുതിയ ഒരു പ്രോഡക്റ്റ് എന്ന നിലയിൽ അത് നിർബന്ധമായും ഞങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്.
ബാറ്ററി പാക്കിന് എട്ടു വർഷമോ അല്ലെങ്കിൽ ഒരു ലക്ഷത്തിൽ അറുപതിനായിരം കിലോമീറ്ററോ ആണ് മെഴ്‌സിഡസ് നൽകുന്ന വാറന്റി.
പുതിയ ഇ ക്യൂ എ 250+ ന് 70.5 കിലോവാട്ട് അവർ ബാറ്ററിയാണുള്ളത്. ഫ്രന്റ് വീൽ ഡ്രൈവ് ആയ ഈ വണ്ടിയ്ക്ക് മുൻ വീലുകൾ ചലിപ്പിക്കാനായി ഒരു മോട്ടർ ആണ് നൽകിയിട്ടുള്ളത്. 188 എച്ച് പി പവറും 385 ന്യൂട്ടൻ മീറ്റർ ടോർക്കുമാണ് ഈ വണ്ടിക്കുള്ളത്. കൂടാതെ 100 കിലോവാട്ട് ചാർജറിൽ, 10 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ 35 മിനിറ്റ് മതിയാകും. 560 കിലോമീറ്ററാണ് ഒറ്റ ചാർജിൽ ഈ വണ്ടിക്ക് മെഴ്‌സിഡസ് വാഗ്ദാനം ചെയ്യുന്ന റേഞ്ച്.
പൂജ്യത്തിൽ നിന്ന് നൂറു കിലോമീറ്റർ വേഗതെയെടുക്കാൻ 8.6 സെക്കന്റ് മാത്രം എടുക്കുന്ന ഈ വണ്ടിയുടെ കൂടിയ വേഗത 160 കിലോമീറ്ററാണ്!
You must be logged in to post a comment.