പതിനേഴര ലക്ഷം രൂപ വിലയുള്ള കാറിന് 449 കിലോമീറ്റർ റേഞ്ചോ??

എം ജിയുടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇലക്ട്രിക്ക് കാർ ഇപ്പോൾ വിൻഡ്സറാണ്, പക്ഷെ വിൻഡ്സറിന്റെ വലിയൊരു പോരായ്‌മയായിരുന്നു കുറഞ്ഞ റേഞ്ചും, ചെറിയ ബാറ്ററി പാക്കും, ആ പോരായ്മ എം ജി പുതിയൊരു മോഡൽ കൊണ്ട് വന്ന് പരിഹരിച്ചിരിക്കുകാണ്.

വിൻഡ്സർ പ്രൊ എന്ന പേരിൽ പുതിയ മോഡലായി, എസ്സെൻസ് പ്രൊ എന്ന ടോപ്പ് വേരിയന്റിൽ പുറത്തിറക്കിയിരിക്കുകയാണ്. വിലയാണ് ഏറ്റവും വലിയ ഹൈ ലൈറ്റ്, സാധാ വിൻഡ്സറിലെ എസ്സെൻസ് വേരിയെന്റിനേക്കാൾ ഒന്നര ലക്ഷം രൂപക്കുള്ളിൽ മാത്രം വിലക്കൂടുതലിൽ 17,49800 രൂപ എക്സ്ഷോറൂം വിലയിലാണ് വിൻഡ്സർ പ്രൊ വരുന്നത്. ഈ വില ആദ്യം ബുക്ക് ചെയ്യുന്ന 8000 പേർക്കാണ്, അതിനു ശേഷമുള്ളവർ 50000 രൂപ കൂടി കൂടുതൽ നൽകേണ്ടി വരും, എന്നാലും വില ആകർഷകമാണ്.

20 ലക്ഷത്തിൽ താഴെ കിട്ടുന്ന മികച്ച ഇലക്ട്രിക്ക് കാർ എന്ന് തന്നെ വിൻഡ്സറിന്റെ വിശേഷിപ്പിക്കാം.

പുതിയ വിൻഡ്സർ പ്രോയിൽ 52.9 കിലോവാട്ട് ബാറ്ററിയാണ് വരുന്നത്. പ്രിസ്മാറ്റിക് സെൽ ലിഥിയം അയൺ ബാറ്ററിയാണത്. ഈ വണ്ടിക്ക് എം ഐ ഡി സി റേഞ്ച് 449 കിലോമീറ്ററാണ്, എം ജി ഇലക്ട്രിക്ക് കാറുകളുടെ കാര്യമെടുത്താൽ. ഈ പറഞ്ഞ റേഞ്ച് കിട്ടുകയും ചെയ്യും

പുതിയ ഐവറി രണ്ടു കളർ ഇന്റീരിയറും, അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റംസ് ലെവൽ 2 സംവിധാനങ്ങളും, വെഹിക്കിൾ റ്റു ലോഡ്, വെഹിക്കിൾ റ്റു വെഹിക്കിൾ ചാർജിങ് സംവിധാനവും, പവേർഡ് ടൈൽ ഗേറ്റും, ഹെക്ടർ ഫേസ് ലിഫ്റ്റിൽ കണ്ടപോലുള്ള പുതിയ അലോയ് വീലുകളും, 25 ലിറ്ററോളം കുറഞ്ഞ ബൂട്ട് സ്‌പേസും വിൻഡ്സർ പ്രൊയുടെ പ്രത്യേകതകളാണ്. ഇപ്പോൾ 579 ലിറ്ററാണ് ബൂട്ട് സ്‌പേസ്!

വിൻഡ്സറിലെ പോലെ, ആദ്യ ഓണറിന് ലൈഫ് ടൈം ബാറ്ററി വാറന്റി പ്രൊയിലുമുണ്ട്. കൂടാതെ ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റി 60കിലോവാട്ട് ആയി കൂടിയിട്ടുണ്ട്. ഇത് ചാർജിങ് കുറച്ചു കൂടെ വേഗത്തിലാക്കും!

വിൻഡ്സർ പ്രൊ ഉടനെ ഡ്രൈവ് ചെയുന്നുണ്ട്. വീഡിയോ വണ്ടിപ്രാന്തൻ ചാനലിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *