Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഔഡി ക്യു7 പുതിയ പതിപ്പ് പുറത്തിറക്കി

ഔഡി ക്യു7 പുതിയ പതിപ്പ് പുറത്തിറക്കി

ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി പുതിയ ക്യു7 ഇന്ത്യയില്‍ പുറത്തിറക്കി. ശക്തമായ സ്‌പോര്‍ട്ടി ഡയനാമിക്‌സും കാഴ്ചയിലും പെർഫോമൻസിലും പ്രകടമായ റിഫൈന്‍മെന്റും സംയോജിക്കുന്നതാണ് ഔഡി ഇന്ത്യക്കായി പുറത്തിറക്കിയിരിക്കുന്ന പുതിയ ക്യു7. വാഹനത്തിൽ നല്‍കിയിരിക്കുന്ന ആകര്‍ഷകമായ ഡിസൈന്‍ അപ്‌ഡേറ്റുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് പുതിയ ഔഡി ക്യു 7 ആഡംബര എസ്.യു.വി  വിഭാഗത്തിൽ ഒരു പുതിയ ബെഞ്ച്മാർക് സൃഷ്ടിക്കുകയാണ്.

വേരിയന്റ് വില (എക്‌സ്-ഷോറൂം)
ഔഡി ക്യു 7 പ്രീമിയം പ്ലസ്   88, 66, 000 രൂപ
ഔഡി ക്യു 7 ടെക്‌നോളജി   97, 81, 000 രൂപ

“ഇന്ത്യയില്‍ ഇതുവരെ പതിനായിരത്തിലധികം ഔഡി ക്യു7 ഞങ്ങള്‍ വിറ്റഴിച്ചു. നിരവധി വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഞങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് കാറിനോടുള്ള ഉപഭോക്താക്കളുടെ ആഗ്രഹത്തിന്റെയും സ്‌നേഹത്തിന്റേയും തെളിവാണ് ഇത്. പുതിയ ഒരു ഡിസൈനാണ് പുതിയ ഔഡി ക്യു7 ന് നൽകിയിരിക്കുന്നത്, നിരവധി ഫീച്ചറുകള്‍ പരിഷ്‌കരിച്ചിരിക്കുന്നു. അതോടൊപ്പം ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവും മൂന്ന് ലിറ്റർ  വി6 എഞ്ചിനും ഇതിന്റെ പ്രത്യേകതയാണ്. കാര്‍ ഓടിക്കുന്നതും സ്വയം കാറില്‍ ഇരുന്ന് യാത്ര ചെയ്യുന്നതും ഇഷ്ടപ്പെടുന്ന എസ്.യു.വി പ്രേമികളെ ഇനിയും ഔഡി ക്യു7 ഭ്രമിപ്പിച്ചുകൊണ്ടിരിക്കും എന്ന കാര്യത്തില്‍ എനിയ്ക്ക് സംശയമില്ല.” ഔഡി ഇന്ത്യയുടെ തലവനായ ബല്‍ബീര്‍സിങ്ങ് ധില്ലന്‍ പറഞ്ഞു,

സവിശേഷതകള്‍

ഡ്രൈവും പ്രകടനവും:
• 340 എച്ച്പിയും 500 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന അതിശക്തമായ 3.0 ലിറ്റര്‍ വി6 ടിഎഫ്എസ്ഐ എഞ്ചിന്റെ കരുത്തുമായി വന്നെത്തുന്ന ഇതില്‍ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ നല്‍കി മെച്ചപ്പെടുത്തിയതിലൂടെ ഉന്നത നിലവാരമുള്ള പ്രകടനവും ഫലവത്തതയും ഉറപ്പാകുന്നു.
• 0-ല്‍ നിന്നും 100 കിലോമീറ്റര്‍/മണിക്കൂറിലേക്ക് വെറും 5 സെക്കന്റുകള്‍ കൊണ്ട് കുതിക്കുന്ന ഈ കാറിന് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. കാറിന്റെ ആകര്‍ഷകമായ പ്രകടന കഴിവാണ് ഇത് വെളിവാക്കുന്നത്.
• ഉന്നത നിലവാരമുള്ള ട്രാക്ഷനും, എല്ലാ തരം ഡൈവിങ്ങ് സാഹചര്യങ്ങളിലും ഡ്രൈവർക്ക് ആത്മവിശ്വാസം  നൽകുന്ന ക്വാട്രോ പെര്‍മനന്റ് ഓള്‍-വീല്‍ ഡ്രൈവ്.
• അഡാപ്റ്റീവ്‌ എയര്‍ സസ്‌പെന്‍ഷനും 7 ഡ്രൈവിങ്ങ് മോഡുകള്‍ ഉള്ള ഔഡി ഡ്രൈവ് സെലക്റ്റും ഘടിപ്പിച്ചിരിക്കുന്ന ഈ കാറില്‍ ഓഫ്-റോഡ് മോഡ് അങ്ങേ അറ്റം ത്രില്ലും ഡ്രൈവർക്ക് സമ്മാനിക്കും
• വേണ്ടപ്പോഴെല്ലാം ഉഗ്രൻ കരുത്ത് നൽകാൻ സജ്ജമാണ് 8-സ്പീഡ് ടിപ്ട്രോണിക് ട്രാന്‍സ്മിഷന്‍.
 

എക്‌സ്റ്റീരിയര്‍:
• ഡയനാമിക് ഇന്‍ഡിക്കേറ്ററോടു കൂടിയ മാട്രിക്‌സ് എല്‍ഇഡി ഹെഡ്ഡ് ലാമ്പുകളും എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലാമ്പുകളും സഹിതമുള്ള കരുത്തുറ്റ പുതിയ ഡിസൈന്‍ രൂപവും സ്‌റ്റൈലും ഒരുപോലെ മെച്ചപ്പെടുത്തിയിരിക്കുന്നു.
• അത്യാധുനിക 5 പിന്‍ സ്‌പോക്ക് ഡിസൈനോടു കൂടിയ പുതിയ ആര്‍20 അലോയ് വീലുകള്‍ അവതരിപ്പിക്കുന്നു.
• വെര്‍ട്ടിക്കല്‍ ഡ്രോപ്പ്ലറ്റ് ഇന്‍ലെ ഡിസൈനോടു കൂടിയ പുതിയ സിംഗിള്‍ ഫ്രെയിം ഗ്രില്‍ ആര്‍ക്കു മുന്നിലും പിടിച്ചു നില്‍ക്കുന്ന വാഹനത്തിന്റെ സാന്നിദ്ധ്യത്തെ മെച്ചപ്പെടുത്തുന്നു.
• കൂടുതല്‍ അഗ്രസ്സീവും സ്‌പോര്‍ട്ടിയുമായ രൂപം ലഭിക്കുന്നതിനായി പുതിയ എയര്‍ ഇന്‍ടേക്ക്, ബംമ്പര്‍ ഡിസൈന്‍.
• പുനര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന എക്‌സോസ്റ്റ് സിസ്റ്റം ട്രിമ്മുകളോടു കൂടിയ പുതിയ ഡിഫ്യൂസര്‍  ഔഡി ക്യു7-ന് ഡയനാമിക് രൂപഭംഗിയാണ് കൂട്ടിച്ചേര്‍ക്കുന്നത്.
• മുന്നിലും പിന്നിലും നല്‍കിയിരിക്കുന്ന പുതിയ 2-ഡയമന്‍ഷണല്‍ റിങ്ങുകള്‍  ഔഡിയുടെ ആധുനിക ബ്രാന്‍ഡ് ഐഡന്റിറ്റി ഊന്നി പറയുന്നു.
• 5 ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യം – സഖീര്‍ ഗോള്‍ഡ്, വൈറ്റോമോ ബ്ലൂ, മിത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, സമുറായ് ഗ്രേ.
 

കംഫോർട്ടും സാങ്കേതികവിദ്യയും:
• ആയാസരഹിതമായ പാര്‍ക്കിങ്ങിനും മെച്ചപ്പെട്ട സുരക്ഷിതത്വത്തിനുമായി 360-ഡിഗ്രി ക്യാമറയോടു കൂടിയ പാര്‍ക്ക് അസിസ്റ്റ് പ്ലസ്.
• എളുപ്പത്തിലുള്ള ആക്‌സസ് ലഭിക്കുവാനായി സെന്‍സര്‍ നിയന്ത്രിത ബൂട്ട് ലിഡ് പ്രവര്‍ത്തനത്തോടു കൂടിയ കംഫര്‍ട്ട് കീ.
• പ്രീമിയം ക്യാബിന്‍ അനുഭവം നല്‍കുന്നു എയര്‍ അയോണൈസറും സുഗന്ധവല്‍ക്കരണവും അടങ്ങിയ 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍.
• പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളില്‍ മെച്ചപ്പെട്ട കാഴ്ച്ച ലഭിക്കുന്നതിനായി ഏകോപിത വാഷ് നോസിലുകളോടു കൂടിയ അഡാപ്റ്റീവ് വിന്‍ഡ് സ്‌ക്രീന്‍ വൈപ്പറുകള്‍.
 

ഇന്റീരിയറും ഇന്‍ഫോട്ടെയിന്മെന്റും:
• പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തതും കസ്റ്റമൈസ് ചെയ്യാവുന്നതുമായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭ്യമാക്കുന്ന ഔഡി വിര്‍ച്ച്വല്‍ കോക്പിറ്റ് പ്ലസ്.
• ആഴ്ന്നിറങ്ങി ആസ്വദിക്കാവുന്ന ഓഡിയോ അനുഭവത്തിനായി 19 സ്പീക്കറുകളും 730 വാട്‌സ് ഔട്ട്പുട്ടുമുള്ള ബാങ്ങ് & ഒലൂഫ്‌സെന്‍ പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം.
• പരമാവധി വൈവിധ്യതക്കായി ഇലക്ട്രിക്കലായി മടക്കാവുന്ന മൂന്നാം നിര സീറ്റുകളോടു കൂടിയ സെവന്‍-സീറ്റര്‍ കോണ്‍ഫിഗറേഷന്‍.
• വാഹനത്തിന്റെ ഫംങ്ഷനുകള്‍ ഊഹാടിസ്ഥാനത്തില്‍ നിയന്ത്രിക്കുവാനായി ടച്ച് റസ്‌പോണ്‍സോടു കൂടിയ എംഎംഐ നാവിഗേഷന്‍ പ്ലസ്.
• ഡ്രൈവറുടെ സീറ്റിന് മെമ്മറി ഫീച്ചറോടു കൂടിയ പുതിയ സെഡാര്‍ ബ്രൗണ്‍ ക്രിക്കറ്റ് ലെതര്‍ അപ്പോള്‍സ്റ്ററി.
• സൗകര്യപ്രദമായ കണക്റ്റിവിറ്റിക്ക് വയര്‍ലസ് ചാര്‍ജ്ജിങ്ങോടു കൂടിയ ഔഡി ഫോണ്‍ ബോക്‌സ്.
• 2 ആകര്‍ഷകമായ ഇന്റീരിയര്‍ കളര്‍ തെരഞ്ഞെടുക്കാം: സെഡാര്‍ ബ്രൗണ്‍, സൈഗാ ബീജ്.
 

സുരക്ഷിതത്വം:
• അറിയാതെ സംഭവിക്കുന്ന ലെയിന്‍ മാറ്റം തടയുന്നതിന് സഹായിക്കുന്ന ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ് സിസ്റ്റം.
• പരമാവധി സംരക്ഷണം ഉറപ്പാക്കുന്ന തരത്തില്‍ ക്യാബിനില്‍ ഉടനീളമായി സ്ഥാപിച്ചിരിക്കുന്ന എട്ട് എയര്‍ ബാഗുകള്‍.
• വാഹനത്തിന്റെ സ്ഥിരതയും നിയന്ത്രണവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇലക്‌ട്രോണിക് സ്‌റ്റെബിലൈസേഷന്‍ പ്രോഗ്രാം.
 

ഉടമസ്ഥതാ ആനുകൂല്യങ്ങള്‍:
• 2 വര്‍ഷത്തെ വാറന്റി.
• 2 വര്‍ഷത്തെ സ്റ്റാൻഡേർഡ് വാറന്റി.
• 7 വര്‍ഷത്തെ പീരിയോഡിക് മെയിന്റനന്‍സ്, കോബ്രഹൻസിവ് മെയിന്റനന്‍സ് പാക്കേജുകള്‍, 7 വര്‍ഷത്തെ പീരിയോഡിക് മെയിന്റനന്‍സ്, കോബ്രഹൻസിവ് മെയിന്റനന്‍സ് പാക്കേജുകള്‍.

leave your comment


Top