ഹ്യൂണ്ടായ് ഇന്ത്യ പെർഫോമൻസ് മുൻനിർത്തി പുറത്തിറക്കുന്ന എൻ ലൈൻ ശ്രേണിയിലേക്ക് ക്രെറ്റയെക്കൂടെ അവതരിപ്പിച്ചു, ഐ 20, വെന്യൂ എന്നീ മോഡലുകളിൽ മാത്രമുണ്ടായിരുന്ന എൻ ലൈനിന് ഫ്ലാഗ്ഷിപ്പ് ഇനി ക്രെറ്റയാണ്.
രൂപത്തിലുള്ള മാറ്റങ്ങളും, പെർഫോമൻസ് മുൻനിർത്തിക്കൊണ്ട് ടർബോ പെട്രോൾ എഞ്ചിനുമാണ് ക്രെറ്റയുടെ എൻ ലൈൻ പതിപ്പിലുള്ളത്.
ആയിരത്തി അഞ്ഞൂറ് സിസി ടർബോ പെട്രോൾ എഞ്ചിന് 160 പി എസ് കരുത്തുണ്ട്, ഇരുന്നൂറ്റി അമ്പത് എൻ എം ടോർക്കും.
ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്കും, ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള ക്രെറ്റയുടെ വില പതിനാറു ലക്ഷത്തി എൺപത്തിരണ്ടായിരത്തി മുന്നൂറു രൂപയിലാണ് ആരംഭിക്കുന്നത്.
ക്രെറ്റ എൻ ലൈനിന്റെ വിശദമായ വീഡിയോ വരുന്നുണ്ട്, കൂടുതൽ കാര്യങ്ങൾ അതിൽ പറയാം
