പുതിയ കാലമാണ് പുതിയ ലക്ഷ്യങ്ങളും!
സാധാരണ ഇങ്ങനെ ഒരു പോസ്റ്റ് ആവശ്യം തന്നെയില്ല എന്നാലും മാറിമറിയുന്ന കാലത്ത് ചില കാര്യങ്ങൾ പറയാതെ ഇരിക്കുന്നതെങ്ങനെ
മത്സര ബുദ്ധി വേണ്ടത് തന്നെയാണ് പക്ഷേ മറ്റൊരാൾക്ക് അവസരം നിഷേധിച്ച് കൊണ്ടാവരുത് ഒന്നാമതാവേണ്ടത് എന്നാണ് എന്റെ പക്ഷം. ആരോഗ്യപരമാവണം മത്സരങ്ങൾ! മറ്റുള്ളവരെക്കൂടി ഗൗനിക്കണമെന്ന് സാരം.
എന്റെ അനുഭവത്തിൽ കോർപറേറ്റ് കൾച്ചറിന് പലവിധ ദോഷങ്ങളുണ്ട്. എന്നാൽ ആ കൾച്ചറിന് ചില ഗുണങ്ങളുമുണ്ട് അതിൽ ഒന്നാണ് പ്രൊഫഷണലിസം, അത് പക്ഷേ ഇന്നത്തെ കാലത്തെ ഓട്ടോ ജേർണലിസ്റ്റുകളിൽ കാണുന്നില്ല എന്നതാണ് സത്യം. അവിടെ അനുഭവിച്ച ചില നല്ല കാര്യങ്ങളുണ്ട് സപ്പോർട്ടുകളുണ്ട് അത് ഒന്നും തന്നെ ഈ മേഘലയിൽ കാണുന്നില്ല. എന്തായാലും അങ്ങനെ വേണമെന്ന് പറയാനുമാവില്ല. നിങ്ങൾ കേട്ടു കാണും സൗജന്യമായി യാതൊന്നും കിട്ടുകയില്ല. അവനവനുള്ളത് അവനവൻ തേടിപ്പിടിക്കുക തന്നെ വേണം.
എന്നിരുന്നാലും എനിക്ക് കിട്ടാത്തതെന്തെങ്കിലും മറ്റുള്ളവർക്ക് കിട്ടിയാലോ എന്ന തോന്നലിൽ തന്റെ സമയം കഴിഞ്ഞാലും മറ്റുള്ളവർക്ക് വണ്ടി ഒഴിഞ്ഞു കൊടുക്കാതിരിക്കുക പി ആർ ഏജൻസികളുടെ നമ്പറും മറ്റും നിധി പോലെ സൂക്ഷിച്ച് വക്കുക എന്നിങ്ങനെയുള്ള കലാപരിപാടികൾ ഇവിടെ പുതുമയല്ല
അതിലൊന്നും വലിയ അസ്വാഭാവ്യതയൊന്നുമില്ല. തെറ്റുമല്ല കാരണം ന്യൂസ് വാല്യൂ എന്നത് എക്സ്കൂസിവിറ്റിക്കു തന്നെയാണ്. തന്നെയുമല്ല സിനിമ പോലെ അല്ലെങ്കിൽ മറ്റു പരിപാടികളും പോലെയൊന്നുമല്ല കാറുകൾ, അവയുടെ നിരൂപണങ്ങൾ. ഒരേ സംഗതി 100 പേരൊക്കെ ചെയ്യുമ്പോൾ കാഴ്ചക്കാരെ കിട്ടാതെയിരിക്കുനത് സ്വാഭാവികമാണ് പിന്നെ വേറെ എന്ത് മാർഗം!
ഇവിടെയും ചിലർ വേറിട്ട് നിൽക്കും, ആരൊക്കെ ചെയ്താലും അതിലൊന്നും മതിവരാതെ അവർക്കായി ആളുകൾ കാത്തു നിൽക്കും, ആ അളവിലേക്ക് വളരുക അതാവണം ലക്ഷ്യം!
പുതിയ കാലമാണ് പുതിയ ലക്ഷ്യങ്ങളും!
You must be logged in to post a comment.