ഐക്യൂബിന്‍റെ 80 ഇലക്ട്രിക് സ്കൂട്ടറുകൾ ഒരുമിച്ച് കൈമാറി ടിവിഎസ്

ടിവിഎസ് മോട്ടോര്‍സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടര്‍, ടിവിഎസ് ഐക്യൂബിന്‍റെ 80 യൂണിറ്റുകള്‍ ഒരുമിച്ച് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി. ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍വരെ ഓടുന്ന ഐ ക്യൂബിന്‍റെ ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഐക്യൂബ് എസ്‌ എന്നീ രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍ വിതരണം ചെയ്തത്. ഇവയുടെ കേരളത്തിലെ വില യഥാക്രമം 1,24,760 രൂപയും 1,30,933 രൂപയുമാണ്.

3.4 കിലോവാട്ട് ബാറ്ററി, 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, എച്ച്എംഐ കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ടിവിഎസ് ഐക്യൂബിന്‍റെ പുതിയ വകഭേദങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഈ വര്‍ഷമാദ്യമാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്ക് ശ്രേണിക്ക് കമ്പനി തുടക്കമിട്ടത്. ഇതുവരെ മൂന്നു വകഭേദങ്ങള്‍ കമ്പനി വിപണിയില്‍ എത്തിച്ചു കഴിഞ്ഞു. ഒറ്റച്ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ ഓട്ടം ലഭിക്കുന്ന കൂട്ടത്തിലെ മുന്തിയയിനം ടിവിഎസ് ഐക്യൂബ് എസ്ടിയുടെ ബാറ്ററി 5.1 കിലോവാട്ട് പായ്ക്കാണ്.

ഇപ്പോള്‍ മൂന്നു വകഭേദങ്ങളിലായി 11 നിറങ്ങളില്‍ മൂന്നു ചാര്‍ജിംഗ് ഓപ്ഷനുകളോടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള്‍ വിപണിയിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *