ഓണത്തിന് കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങളുമായി കാര്‍സ്24
ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക് കമ്പനിയായ കാര്‍സ്24 ഓണക്കാലത്ത് സവിശേഷമായ നിരവധി ആനുകൂല്യങ്ങളുമായി അതുല്യമായ അനുഭവങ്ങളും ഒരു ലക്ഷം രൂപ വരെയുള്ള നേട്ടങ്ങളുമാണ് കാര്‍സ്24 ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കാര്‍സ്24 ആപ്പിലും വെബ്സൈറ്റിലും ഇതിനകം തന്നെ ആരംഭിച്ചിട്ടുളള ഓണം സെയില്‍ ആഗസ്റ്റ് അവസാനം വരെ തുടരും.
കാര്‍സ് 24-ന്‍റെ വിപുലമായതും വൈവിധ്യമാര്‍ന്നതുമായ ശേഖരത്തില്‍ 50,000 രൂപ വരെയുളള ഇളവുകളാണു ലഭ്യമാകുക. പുതിയ കാര്‍ വാങ്ങുന്നതിനായി പഴയ കാര്‍ എക്സ്ചേഞ്ച് ചെയ്ത് 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും നേടാം. എളുപ്പത്തിലുള്ള ഫിനാന്‍സ് വഴി 30,000 രൂപ വരെ വായ്പകളില്‍ ലാഭിക്കുകയും സീറോ ഡൗണ്‍ പെയ്മെന്‍റ് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
മാരുതി സുസുകി ബലേനോ അവിശ്വസനീയ വിലയായ 5,55,000 രൂപയ്ക്ക് ലഭിക്കും. (യഥാര്‍ത്ഥ വില 6,00,000 രൂപ). 17,03,000 രൂപയ്ക്ക് എക്സ്യുവി 700 ലഭ്യമാണ്. ഇതിന്‍റെ മുന്‍ വില 17,71,000 രൂപയായിരുന്നു. ഹ്യുണ്ടായ് എലൈറ്റ് ഐ20യുടെ വില 6,04,000 രൂപയും മാരുതി സ്വിഫ്റ്റിന്‍റെ വില 5,66,000 രൂപയും സ്വിഫ്റ്റ് ഡിസൈറിന്‍റെ വില 4,93,000 രൂപയുമാണ്. ടാറ്റാ ഹാരിയര്‍ 16,76,000 രൂപയും ടാറ്റാ പഞ്ച് 8,18,000 രൂപയുമാണ് വില.
കാര്‍ വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച അവസരമായി ഓണം മാറിയിരിക്കുകയാണെന്നും ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രതീക്ഷകള്‍ മറികടക്കുന്ന സവിശേഷമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും കാര്‍സ്24 സഹസ്ഥാപകന്‍ ഗജേന്ദ്ര ജംഗിദ് പറഞ്ഞു.
You must be logged in to post a comment.