ഏറ്റവും പുതിയ മാരുതി സുസുകി വാഗൺ ആർ
എന്താണ് പുതിയ വാഗൺ ആർ? കാഴ്ച്ചയിൽ കാര്യമായ മാറ്റമില്ല പിന്നെന്ത്. കുറച്ച് കാര്യങ്ങളുണ്ട്. അത് ഇതെല്ലാമാണ്.
ഏറ്റവും പുതിയ കെ സീരിസ് എൻജിനാണ് പുതിയ വാഗൺ ആറിൽ കൂടാതെ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം കൂടെയുണ്ട്. കൂടുതൽ ഇന്ധനക്ഷമതക്ക് അത് സഹായിച്ചേക്കും
ഫ്ളോട്ടിങ് റൂഫ് ഡിസൈൻ രണ്ടു കളർ ബോഡി കളർ വന്നപ്പോൾ ഒന്നുകൂടി വ്യകതമായി എന്ന് തന്നെ പറയാം, കാണാൻ നല്ല ചന്തമുണ്ട് പുതിയ വണ്ടി.
അലോയ് വീൽ ഡിസൈനും മാറിയിട്ടുണ്ട്. കൂടാതെ ബോഡി കളർ പോലെത്തന്നെ ഇന്റീരിയർ തീം കൂടി രണ്ടു കളറായി എന്ന് കാണാം.
എ ജി എസ് മോഡലുകളിൽ, കയറ്റത്തിൽ പിന്നോട്ട് പോകാതെ സഹായിക്കുന്ന ഹിൽ ഹോൾഡ് അസ്സിസ്റ് വന്നു എന്നതും പുതുമയാണ്. ഇത് മുന്നേ നമ്മൾ സെലേറിയോയിൽ ആണ് കണ്ടത്. എ ജി എസ് എന്നാൽ ഓട്ടോ ഗിയർ ഷിഫ്റ്റ് (എ എം റ്റി) തന്നെയാണ്.
നാല് സ്പീക്കറോട് കൂടിയ 7ഇഞ്ച് സ്മാർട്ട് പ്ളേ സ്റ്റുഡിയോ കൂടെ സ്മാർട്ട് ഫോൺ നാവിഗേഷൻ എന്നിവ കൂടെ പുതിയ വാഗൺ ആറിൽ ഉണ്ട്.
കൂടിയ ഇന്ധന ക്ഷമത, അതായതു ഒരു ലിറ്റർ മോഡലിന് പഴയ വാഗൺ ആറിൽ നിന്ന് 16% കൂടുതൽ ആണ് എന്നാണ് മാരുതി പറയുന്നത്. ഏകദേശം 25.19 കിലോമീറ്റർ പെർ ലിറ്ററും, 1.2 മോഡലിന് 24.43 കിലോമീറ്റർ പെർ ലിറ്റർ അതായത് പഴയ മോഡലിൽ നിന്നും 19% കൂടുതലും ഇന്ധനസക്ഷമതയുണ്ട്
പുതിയ മോഡലിൽ സി എൻ ജി മോഡലും, ടാക്സി വേർഷൻ ആയിട്ടുള്ള ടൂർ മോഡലും വന്നിട്ടുണ്ട്.
#Dilsestrong
You must be logged in to post a comment.