പഞ്ച് സുരക്ഷയിൽ ഫൈവ് സ്റ്റാറാണ്
പഞ്ച് ഇവി ഇന്ത്യയുടെ ആദ്യ അഞ്ച് സ്റ്റാർ സുരക്ഷയുള്ള ഇലക്ട്രിക്ക് കാർ എന്ന നേട്ടം സ്വന്തമാക്കി. ഭാരത് എൻ സി എ പി യിൽ അഞ്ച് സ്റ്റാർ നേടിയത് പഞ്ച് മാത്രമല്ല കൂടെ നെക്സൺ ഇവിയും ഈ നേട്ടം കരസ്ഥമാക്കി.
പഞ്ച്.ev, ലോഞ്ച് മുതൽ, ഇലക്ട്രിക് വാഹന പ്രേമികൾക്കും ആദ്യമായി വാഹനങ്ങൾ വാങ്ങുന്നവർക്കും ഒരു വലിയ ആകർഷണമായി മാറിയിട്ടുണ്ട്, 35% ഉടമകളും ഗ്രാമീണ വിപണികളിൽ നിന്നുള്ളവരാണ് എന്നതാണ് ഇതിലെ ഒരു കൗതുകം. പഞ്ച് ഇയിയുടെ നീണ്ട ദൂര യാത്രാ ശേഷി, മികച്ച പ്രകടനം, ആധുനിക സാങ്കേതികവിദ്യ, തന്നെക്കാൾ 2 – 3 സെഗ്മെന്റുകളിൽ കാണപ്പെടുന്ന സവിശേഷതകളുമായി പഞ്ച്.ev, 10,000-ലധികം ഉടമകളെകൂടി ത്രിപ്തിപെടുത്തുന്നുണ്ട്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ തുടക്കം കുറിച്ചെന്ന് വിശേഷിപ്പിക്കപ്പെടുന്ന നെക്സോൺ.ev, 2020 ൽ ലോഞ്ച് ചെയ്തതിനുശേഷം 68,000-ലധികം യൂണിറ്റുകൾ വിറ്റിട്ടുണ്ട്. 2023-ൽ പുതുക്കിയ രൂപവുമായി വന്ന നെക്സൺ കൂടുതൽ ആളുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. നെക്സൺ ഇവിയുടെ ഡിജിറ്റൽ-ഫസ്റ്റ് ഡിസൈൻ, സാങ്കേതിക വിദ്യയാൽ സമ്പന്നമായ ഡ്രൈവിംഗ് അനുഭവം എന്നിവയൊക്കെ നെക്സൺ ഇവിയുടെ പ്രത്യേകതകളാണ്.
You must be logged in to post a comment.