Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

യൂസ്ഡ് കാര്‍ വിപണിയിലെ തട്ടിപ്പുകള്

യൂസ്ഡ് കാര്‍ വിപണിയിലെ തട്ടിപ്പുകള്

നിങ്ങളൊരു യൂസ്ഡ് കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണോ? അതിനു മുന്‍പ് ഈ രംഗത്ത് സാധ്യതയുള്ള തട്ടിപ്പുകളെ കുറിച്ചു കൂടി മനസിലാക്കുന്നത് നന്നായിരിക്കും. പക്ഷേ, ഭയപ്പെടേണ്ടതില്ല. പ്രീ ഓണ്‍ഡ് കാറുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ സംവിധാനമായ കാര്‍സ്24-ല്‍ നിന്നുള്ള ടിപ്പുകള്‍ നിങ്ങള്‍ക്ക് ഏറെ സഹായകമാകും. നിങ്ങള്‍ കാര്‍ വാങ്ങുന്നതിനു മുന്‍പായി ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. വിശ്വസനീയമല്ലാത്ത സ്രോതസുകളില്‍ നിന്നു വാങ്ങിയതിലൂടെ ഉണ്ടായ തലവേദനകളെ കുറിച്ചു മനസിലാക്കാന്‍ അടുത്തിടെ ഉണ്ടായ ചില തട്ടിപ്പുകളെ കുറിച്ചും അറിഞ്ഞിരിക്കണം. യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ എപ്പോഴും സുരക്ഷിതമായ ഇടപാടുകള്‍ നടത്തുന്നതു തന്നെയാണ് നല്ലത്.

1. പലിശ നിരക്കുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍

യൂസ്ഡ് കാര്‍ വിപണിയില്‍ സാധാരണയായി ഉയര്‍ന്ന പലിശ നിരക്കാണ് ഉണ്ടാകുക. എന്നാല്‍ യൂസ്ഡ് കാര്‍ വിപണിയിലെ വില്‍പനക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഫ്ളാറ്റ് നിരക്കിനെ കുറിച്ചു ബോധവാന്‍മാരായിരിക്കണം. ഇങ്ങനെ അവതരിപ്പിക്കുന്ന ഫ്ളാറ്റ് നിരക്കുകള്‍ വളരെ കുറഞ്ഞതും ആകര്‍ഷകവുമായി തോന്നാം. പക്ഷേ യഥാര്‍ത്ഥത്തില്‍ മുതല്‍ അടക്കുന്നതിന് അനുസരിച്ചു കുറഞ്ഞു വരുന്ന രീതിയെ അപേക്ഷിച്ച് ഉയര്‍ന്ന തുകയാവും ഇവിടെ പലിശയായി നല്‍കേണ്ടി വരിക. പരസ്യപ്പെടുത്തിയ പലിശ നിരക്കിന്‍റെ ഇരട്ടിയോളമാവും സത്യത്തില്‍ നിങ്ങള്‍ അടക്കേണ്ടി വരിക.

2. ഉടമസ്ഥതാവകാശം ഒളിപ്പിക്കല്‍

കാറിന് മുന്‍പ് എത്ര ഉടമസ്ഥരുണ്ടായിരുന്നു എന്നത് മറച്ചു വെക്കാന്‍ ചില വില്‍പനക്കാര്‍ ശ്രമിക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ മറച്ചു വെക്കുന്നതിലൂടെ വാഹനത്തിന്‍റെ ചരിത്രവും സുപ്രധാനമായ മറ്റു ചില വിവരങ്ങളും നിങ്ങള്‍ക്കു കിട്ടാതെയാകും. ആര്‍സി പോലുള്ളവയുടെ ഒറിജിനല്‍ നല്‍കാതെ ഫോട്ടോകോപ്പികള്‍ കാണിക്കുന്നത് ഒരു ഉടമസ്ഥന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതു പോലെ തെറ്റായ വിവരങ്ങള്‍ നല്‍കുകയും കാറിന്‍റെ മൂല്യം ഉയര്‍ത്തുകയും ചെയ്യും. ഇതില്‍ വീഴാതെ ഒറിജിനല്‍ രേഖകള്‍ നേരിട്ടു കാണണമെന്ന് എപ്പോഴും ആവശ്യപ്പെടുക. വാങ്ങലിനു മുന്‍പായി ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.

3. ടൈറ്റില്‍ വാഷിങ്

വാഹനത്തിന്‍റെ രേഖകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റി അതിന്‍റെ ചരിത്രം ലഭ്യമാക്കാതിരിക്കുന്ന അപകടകരമായ രീതിയും ചിലര്‍ അവലംബിക്കാറുണ്ട്. വെള്ളപ്പൊക്കത്തില്‍ ഉണ്ടായ നാശങ്ങള്‍, വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നത് സാമ്പത്തികമായി നഷ്ടമായ രീതിയില്‍ സാല്‍വേജ് സ്റ്റാറ്റസിലേക്ക് എത്തുന്ന സ്ഥിതി തുടങ്ങിയവ ഇതിലൂടെ മറച്ചു വെക്കാനാവും. അറിയാതെ ഒരു മോശം കാര്‍ വാങ്ങുന്നതിലേക്കാവും ഇതു നിങ്ങളെ നയിക്കുക. സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള അപകടകരമായ ഒരു നീക്കം നടത്തുന്നതു പോലെയാണിത്.

4. ഓഡോമീറ്റര്‍ പിന്നോട്ടു കൊണ്ടു പോകുന്ന തട്ടിപ്പ്

വാഹനത്തിന്‍റെ പഴക്കം കുറച്ചു കാട്ടാനും കൂടതല്‍ മൂല്യം നേടാനും ഓഡോമീറ്റര്‍ പിന്നോട്ടു കൊണ്ടു പോകുന്ന തട്ടിപ്പിനെ കുറിച്ചു ബോധവാന്‍മാരായിരിക്കണം. വാഹനത്തിന്‍റെ ചരിത്രം ഒളിപ്പിച്ചും റെക്കോര്‍ഡ് ചെയ്ത മൈലേജ് മാറ്റിയും ഇങ്ങനെ ചിലര്‍ വാങ്ങുന്നവരെ കബളിപ്പിക്കും. വാഹനത്തിന്‍റെ രേഖകള്‍ പരിശോധിച്ച് ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പാക്കണം.

5. സാല്‍വേജ് പദ്ധതികള്‍

ഇന്‍ഷുറന്‍സ് കമ്പനികള്‍ ടോട്ടല്‍ ലോസ് ആയി പ്രഖ്യാപിച്ചിട്ടുള്ള വാഹനങ്ങള്‍ അതിന്‍റെ യഥാര്‍ത്ഥ സ്ഥിതി വെളിപ്പെടുത്താതെ വില്‍ക്കുന്ന രീതി ഇന്ത്യന്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നടക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ വലിയ തോതിലുള്ള നാശമുണ്ടായവയോ മോഷണത്തിനു ശേഷം കണ്ടെടുത്തവയോ എല്ലാം ആകാം. സാല്‍വേജ് സ്ഥിതിയെ കുറിച്ച് അറിയാതെ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നത് നിരാശയിലേക്കും ദുഖത്തിലേക്കും നയിച്ചേക്കാം. വാങ്ങുന്നതിനു മുന്‍പ് ആവശ്യമായ അന്വേഷണം നടത്തുക എന്നതാണ് ഇവിടെ ചെയ്യാനാവുക.

6. വ്യാജ പരിശോധനാ റിപ്പോര്‍ട്ട്

ചില വില്‍പനക്കാര്‍ വ്യാജ പരിശോധനാ റിപ്പോര്‍ട്ട് നല്‍കുകയോ വാഹനത്തിന്‍റെ സ്ഥിതിയെ കുറിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യും. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി എന്ന് അവകാശപ്പെട്ട് നിങ്ങളുടെ വിശ്വാസം പിടിച്ചു പറ്റും. നിങ്ങളുടെ വിശ്വസ്തതയുള്ള മെക്കാനിക് വാഹനം പരിശോധിച്ചു എന്ന് ഉറപ്പു വരുത്തണം. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിവാകാന്‍ നിങ്ങള്‍ സ്വന്തമായി പരിശോധന നടത്തുകയും ആവശ്യമെങ്കില്‍ പ്രൊഫഷണലുകളുടെ സഹായം തേടുകയും ചെയ്യണം.

7. ഊതിപ്പെരുപ്പിച്ച വാഗ്ദാനങ്ങള്‍

ചില വില്‍പനക്കാര്‍ വളരെ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കുകയും അതനുസരിച്ചുള്ള കാറുകള്‍ നല്‍കാതിരിക്കുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി നിങ്ങള്‍ ആഗ്രഹിക്കാത്ത വാഹനം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനും ശ്രമിക്കും. തുടക്കത്തില്‍ ഇവ നിങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നുമെങ്കിലും പിന്നീട് ബുദ്ധിമുട്ടാകും. നിങ്ങള്‍ക്ക് എന്തായിരുന്നോ വാഗ്ദാനം ചെയ്തിരുന്നത് അതു തന്നെ കൃത്യമായി ലഭിക്കണമെന്ന് നിര്‍ബന്ധിക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.

8. വിഐഎന്‍ ക്ലോണിങ്

നിയമാനുസൃതമായ ഒരു വാഹനത്തിന്‍റെ വെഹിക്കിള്‍ ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ (വിഐഎന്‍) ക്ലോണ്‍ ചെയ്ത് മോഷ്ടിച്ച ഒരു വാഹനത്തിന് വ്യാജ രേഖകള്‍ തയ്യാറാക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിച്ചേക്കാം. വാങ്ങുന്നവരെ നിയമപരമായ പ്രശ്നങ്ങളിലേക്കും സുരക്ഷാ വിഷയങ്ങളിലേക്കും ഇതു കൊണ്ടെത്തിക്കും. എപ്പോഴും വിഐഎന്‍ വിശകലനം ചെയ്യുകയും വാഹനത്തിന്‍റെ ചരിത്രം പരിശോധിക്കുകയും ചെയ്ത് അറിയാതെ പോലും മോഷ്ടിച്ച ഒരു വാഹനം നിങ്ങള്‍ വാങ്ങുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം. സുരക്ഷയ്ക്കായിരിക്കണം എപ്പോഴും മുന്‍ഗണന.

യൂസ്ഡ് കാര്‍ ഇടപാടുകളിലേക്കു കടക്കും മുന്‍പ് എല്ലാ കാര്യങ്ങളും വിശകലനം ചെയ്യുകയും രേഖകള്‍ കൃത്യമായി വിലയിരുത്തുകയും ചെയ്യണം. എല്ലാ വിവരങ്ങളും ഡബിള്‍ ചെക്കു ചെയ്യുകയും വേണം. അതുപോലെ തന്നെ കാര്‍സ് 24 പോലുള്ള വിശ്വസനീയമായ വില്‍പനക്കാരെ മാത്രം തെരഞ്ഞെടുക്കുകയും ചെയ്യുക. പിന്നീട് ദുഖിക്കാന്‍ ഇടവരുത്തരുത്.

leave your comment


Top