Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

സ്പിന്നിയുടെ മൂന്നാമത്തെ പാര്‍ക്ക് കൊച്ചിയില്

സ്പിന്നിയുടെ മൂന്നാമത്തെ പാര്‍ക്ക് കൊച്ചിയില്

ഇന്ത്യയില്‍ സമ്പൂര്‍ണമായ കാര്‍ വാങ്ങല്‍, വില്‍ക്കല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന സ്പിന്നി മൂന്നാമത്തെ സ്പിന്നി പാര്‍ക്ക് കൊച്ചിയില്‍ തുറന്നു. കൊച്ചി-സേലം ദേശീയ പാതയില്‍ ഇടപ്പള്ളിയില്‍ മെട്രോ പില്ലര്‍ 375നു സമീപമായാണ് ഇത്തരത്തിലുള്ള ആദ്യത്തെ എക്സ്പിരിമെന്‍റല്‍ ഹബ്ബ് ആരംഭിക്കുന്നത്. വിപുലമായ അത്യാധുനിക ഹാന്‍ഡ് പിക്ക്ഡ് കാറുകളുടെ ശേഖരവുമായി നഗരത്തിലെ ഉപഭോക്താക്കളുടെ കാര്‍ വാങ്ങല്‍ അനുഭവങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് ഈ പാര്‍ക്ക് ലക്ഷ്യമിടുന്നത്.

വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള ഒരു ഏക്കറോളം സ്ഥലത്താണ് വിപുലമായ സൗകര്യത്തോടു കൂടിയ ഈ പുതിയ പാര്‍ക്ക്. 200-ല്‍ ഏറെ സ്പിന്നി അഷ്വേര്‍ഡ് കാറുകളും സ്പിന്നി മാക്സ് പ്രീ-ഓണ്‍ഡ് ലക്ഷ്വറി കാറുകളും ഇവിടെയുണ്ടാകും. സന്ദര്‍ശകര്‍ക്ക് ഒരു തുറന്ന പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തോടെ കാര്‍ തെരഞ്ഞെടുക്കാനും ടെസ്റ്റ് ഡ്രൈവുകള്‍ നടത്താനും ഇതു സൗകര്യമൊരുക്കുന്നു.

പ്രത്യേകമായി തെരഞ്ഞെടുത്ത 200-ല്‍ ഏറെ കാറുകളുടെ ശേഖരത്തോടെ ടെസ്റ്റ് ഡ്രൈവിനും തങ്ങളുടെ താല്‍പര്യമനുസരിച്ചുള്ള കാര്‍ സ്വന്തമാക്കുന്നതിനും വേണ്ടിയുള്ള മികച്ച അവസരമായിരിക്കും ഈ പാര്‍ക്ക് നല്‍കന്നതെന്നും സ്പിന്നി സ്ഥാപകനും സിഇഒയുമായ നീരജ് സിങ് പറഞ്ഞു.

സ്പിന്നിക്ക് രാജ്യ വ്യാപകമായി 57-ല്‍ ഏറെ കാര്‍ ഹബ്ബുകളാണുള്ളത്. 20,000-ല്‍ ഏറെ കാറുകള്‍ ഇവിടെ മൊത്തത്തില്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യവുമുണ്ട്. തങ്ങളുടെ പതാക വാഹക, ഇന്ത്യയിലെ ഏറ്റവും വലുതുമായ ഹബ് കഴിഞ്ഞ വര്‍ഷമാണ് ബെംഗലൂരുവില്‍ ആരംഭിച്ചത്. 2023-ന്‍റെ ആദ്യ ത്രൈമാസത്തില്‍ പൂനെയിലും മറ്റൊരു സ്പിന്നി പാര്‍ക്ക് ആരംഭിച്ചിരുന്നു.

leave your comment


Top