ഫോർച്യൂണറിനുംകോഡിയാക്കിനുംഭീഷണിയായി കിയ സോറെന്റോ ഹൈബ്രിഡ് ടീസർ പുറത്തുവിട്ടു, പ്രീ-ബുക്കിംഗ് ആരംഭിച്ചു!
ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കിയ ഇന്ത്യ. കിയയുടെ ഇന്ത്യയിലെ ആദ്യത്തെ സ്‌ട്രോങ് ഹൈബ്രിഡ് മോഡലായ സോറെന്റോ എസ്‌യുവിയുടെ ആദ്യ ടീസർ ചിത്രങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. ടീസറിനൊപ്പം തന്നെ വാഹനത്തിനായുള്ള ഒഫീഷ്യൽ പ്രീ-ബുക്കിംഗും കിയ ആരംഭിച്ചിട്ടുണ്ട്. ഫോർച്യൂണർ, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ പ്രീമിയം 3-റോ എസ്‌യുവികളോട് മത്സരിക്കാനാണ് നാലാം തലമുറ സോറെന്റോയെ കിയ ഇന്ത്യയിലെത്തിക്കുന്നത്. ഡിസൈനും റോഡ് പ്രസൻസും ടീസർ നൽകുന്ന വിവരങ്ങൾ പ്രകാരം വളരെ ബോൾഡും അഗ്രസീവുമായ ലുക്കിലാണ് സോറെന്റോ…
