കിയ സോറെന്റോ ഹൈബ്രിഡ് ടീസർ പുറത്തുവിട്ടു

ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കിയ ഇന്ത്യ. കിയയുടെ ഇന്ത്യയിലെ ആദ്യത്തെ സ്‌ട്രോങ് ഹൈബ്രിഡ് മോഡലായ സോറെന്റോ എസ്‌യുവിയുടെ ആദ്യ ടീസർ ചിത്രങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. ടീസറിനൊപ്പം തന്നെ വാഹനത്തിനായുള്ള ഒഫീഷ്യൽ പ്രീ-ബുക്കിംഗും കിയ ആരംഭിച്ചിട്ടുണ്ട്.

ഫോർച്യൂണർ, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ പ്രീമിയം 3-റോ എസ്‌യുവികളോട് മത്സരിക്കാനാണ് നാലാം തലമുറ സോറെന്റോയെ കിയ ഇന്ത്യയിലെത്തിക്കുന്നത്.

YouTube player

ഡിസൈനും റോഡ് പ്രസൻസും

ടീസർ നൽകുന്ന വിവരങ്ങൾ പ്രകാരം വളരെ ബോൾഡും അഗ്രസീവുമായ ലുക്കിലാണ് സോറെന്റോ എത്തുന്നത്:

  • വെർട്ടിക്കൽ എൽ ഇ ഡി ഹെഡ്‌ലാമ്പുകളും ടി-ഷേപ്പ് ഡി ആർ എൽ അടക്കം മുൻവശത്ത് കിയയുടെ പുതിയ സിഗ്നേച്ചർ ലൈറ്റിംഗ് സെറ്റപ്പ് ആണുളളത്.
  • ഉയർന്ന ബോണറ്റ്, പ്രൊനൗൺസ്ഡ് ഷോൾഡർ ലൈൻ, ടാൾ ആന്റ് അപ്‌റൈറ്റ് സ്റ്റാൻസുമാണ് വണ്ടിക്ക്.
  • 3 റോ സീറ്റിംങ്ങോട് കൂടി 6-സീറ്റർ, 7-സീറ്റർ ലേഔട്ടുകളിൽ പ്രതീക്ഷിക്കുന്നു.

എഞ്ചിൻ & പവർട്രെയിൻ

ഇന്ത്യൻ വിപണിയിൽ കിയ അവതരിപ്പിക്കുന്ന ആദ്യത്തെ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് സോറെന്റോയിലൂടെ വരുന്നത്.

  • 1.6-ലിറ്റർ ടർബോ പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ: ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ച ഈ ഹൈബ്രിഡ് സിസ്റ്റം മികച്ച പവറും ഉയർന്ന ഇന്ധനക്ഷമതയും നൽകും.
  • ട്രാൻസ്മിഷൻ: 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്.
  • AWD (All-Wheel Drive): ചില പ്രീമിയം വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭ്യമായേക്കും.
  • കൂടാതെ ചില റിപ്പോർട്ടുകൾ പ്രകാരം ഡീസൽ എഞ്ചിൻ ഓപ്ഷനും പരിഗണനയിലുണ്ട്.

ഇന്റീരിയറും ഫീച്ചറുകളും

ഗ്ലോബൽ സ്പെക് സോറെന്റോയിലെപ്പോലെ തന്നെ ടെക്നോളജി കൊണ്ട് സമ്പന്നമായിരിക്കും ഇന്ത്യയിലെത്തുന്ന മോഡലും:

  • ഡ്യുവൽ 12.3-ഇഞ്ച് ഡിസ്‌പ്ലേ: ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി വലിയ സ്ക്രീനുകൾ.
  • പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ.
  • Level-2 ADAS സുരക്ഷാ ഫീച്ചറുകൾ.
  • മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോളും വയർലെസ് കണക്റ്റിവിറ്റിയും.

പ്രതീക്ഷിക്കുന്ന വിലയും ലോഞ്ചും

കിയ സോറെന്റോയുടെ ഇന്ത്യയിലെ ലോഞ്ച് സെപ്റ്റംബർ ആദ്യവാരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ അസംബിൾ ചെയ്തോ (CKD) അല്ലെങ്കിൽ സിബിയു (CBU) വഴിയോ ആകും ഇത് വിപണിയിലെത്തുക.

  • പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില: ₹35 ലക്ഷം മുതൽ ₹42 ലക്ഷം വരെ.

കിയ ഷോറൂമുകൾ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ടോക്കൺ തുക നൽകി ഇപ്പോൾ സോറെന്റോ പ്രീ-ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *