റോഡിലെക്കൊരു ലീഡർ വരുന്നെന്ന്
2024 ലീഡർ എഡിഷന്റെ വിജയത്തിന്റെ പിൻബലത്തിൽ 2025 ഫോർച്യൂണർ ലീഡർ എഡിഷൻ പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം). പുതുക്കിയ സ്റ്റൈലിംഗും പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയ ഏറ്റവും പുതിയ പതിപ്പ്, ഫോർച്യൂണറിന്റെ ആരെയും ആകർഷിക്കുന്ന കമാൻഡിങ് റോഡ് സാന്നിധ്യം വർദ്ധിപ്പിക്കുന്നുണ്ട്. സമകാലിക സ്റ്റൈലിംഗിനൊപ്പം സമാനതകളില്ലാത്ത പ്രകടനം ആഗ്രഹിക്കുന്ന എസ്‌യുവി പ്രേമികളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഫോർച്യൂണർ ലീഡർ എഡിഷൻ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മികച്ച പ്രകടനം, വിശ്വസനീയമായ ഓഫ്-റോഡ് ശേഷി, 2.8 ലിറ്റർ ഡീസൽ എഞ്ചിൻ നൽകുന്ന…
