പത്ത് ലക്ഷം തികച്ച് ടിവിഎസ് ഐക്യൂബ്
രാജ്യത്തെ ഇരുചക്ര-മുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഐക്യൂബിന്റെ പത്ത് ലക്ഷാമത് യൂണിറ്റ് ഹൊസൂരിലെ നിർമ്മാണ പ്ലാന്റിൽ നിന്ന് പുറത്തിറക്കി. സ്വന്തം നിലയിലുള്ള എഞ്ചിനീയറിംഗ് മികവ്, ഗവേഷണം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ കരുത്തിലാണ് ടിവിഎസ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഐക്യൂബ് ആഗോള ഗുണനിലവാരത്തോടെ രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ടിവിഎസ് ഐക്യൂബ് ഉപഭോക്താക്കൾ ഒന്നിച്ച് വലിയൊരു പരിസ്ഥിതി മാറ്റത്തിനാണ് രാജ്യത്ത് തുടക്കമിട്ടിരിക്കുന്നത്. വിപണിയിലെത്തിയത് മുതൽ ഇതുവരെ…
