ടാറ്റ, കാറുകൾ പോലെത്തന്നെ അവരുടെ കാറുകളുടെ പരസ്യങ്ങളും വ്യത്യസ്തമാക്കാൻ അവർ ശ്രമിക്കാറുണ്ട്. ടാറ്റ ഹരിയർ ഇവി കൊണ്ടവര് നേരെ വന്നത് കേരളത്തിലേക്കാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത
തങ്ങൾ പാറയിൽ, അതായത് വീഡിയോയിലെ ആനപ്പാറയിലേക്ക് ആദ്യമായി വണ്ടി ഓടിച്ചു കേറ്റി എന്നതാണ് ആ വീഡിയോയുടെ കൺസപ്റ്റ്. അതെത്രത്തോളം സത്യമാണ് എന്നത് നമുക്കറിയില്ല കാരണം ഇതൊരു പരസ്യ ചിത്രമാണ്, ഉറപ്പായും ട്രിക്കുകൾ ഉപയോഗിച്ചിട്ടുണ്ടാവും.
അതെന്തോ ആവട്ടെ. ആ പാറ കണ്ടിട്ടുള്ളവർക്കറിയാം, അങ്ങോട്ട് വണ്ടി ഓടിച്ച് കയറ്റുക എന്നതൊരു ചെറിയ പണിയല്ല, അതിന് കഴിവുള്ള ധൈര്യശാലിയായ ഒരു ഡ്രൈവർ വേണം. ടാറ്റ അതിനായി തിരഞ്ഞെടുത്തത് ഒരു മലയാളിയെയാണ്. അങ്ങനെ ഏതോ ഒരു മലയാളി ഒന്നുമല്ല അത്. ഇന്ത്യയിലെ ഏറ്റവും കടുപ്പമുള്ള റെയിൻ ഫോറസ്റ്റ് ചലഞ്ചിലെ 2024ലെ വിജയിയായ മലപ്പുറത്തെ പെരിന്തൽമണ്ണക്കാരനായ ആയുർവേദ ഡോക്ടർ കൂടെയായ ഡോ.മുഹമ്മദ് ഫഹദ് ആണ് സാഹസികമായ ആ പണി ഏറ്റെടുത്തത്.
ഈ പരസ്യചിത്രത്തിലെ ഹീറോയും അദ്ദേഹമാണ്.
സംഭവം വിജയമായി, തരംഗമായി, ട്രെന്റിങായി. ടാറ്റ ഹാരിയർ ഇവി, ലൗഞ്ചിനു മുന്നേതന്നെ വണ്ടിയുടെ വരവറിയിച്ചു.
ടാറ്റ ഹാരിയർ ഇ വിയുടെ വീഡിയോ താഴെ കാണാം!