ടാറ്റാ മോട്ടോഴ്സ് ഇവികള്‍ വിറ്റഴിക്കുന്നതില്‍ 34% വര്‍ദ്ധന
കേരളത്തിലെ ഗ്രാമീണ മേഖലയില്‍ ഇവികള്‍ വിറ്റഴിക്കുന്നതില്‍ 34% വര്‍ദ്ധനയ്ക്ക് സാക്ഷ്യം വഹിക്കുന്നു: ടാറ്റാ മോട്ടോഴ്സ്
85%* വിപണി പങ്കാളിത്തത്തോടെ സംസ്ഥാനത്തെ ഇവി വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നു
ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളും വൈദ്യുത വാഹനത്തിലേക്കുള്ള പരിണാമത്തിന്റെ പതാക വാഹകരുമായ ടാറ്റാ മോട്ടോര്‍സ് 2023 ധനകാര്യ വര്‍ഷത്തില്‍ 85% വിപണി പങ്കാളിത്തം പിടിച്ചു പറ്റിക്കൊണ്ട് കേരളത്തില്‍ ഉടനീളം നിര്‍ണ്ണായകമായ വളര്‍ച്ച കൈവരിച്ച് ജൈത്രയാത്ര തുടരുകയാണ്. 34% വളര്‍ച്ചയിലൂടെ (ഏപ്രില്‍ 2023) ഗ്രാമീണ മേഖലകളിലും ഇവി വാഹനങ്ങള്‍ക്കുള്ള സ്വീകാര്യത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവികളെ കുറിച്ചുള്ള അറിവ് വര്‍ദ്ധിക്കുന്നു എന്നതു തന്നെയാണ് ഈ വളര്‍ച്ചയുടെ മുഖ്യ കാരണം. ചാര്‍ജ്ജ് ചെയ്യുവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതും മറ്റൊരു കാരണമാണ്. വിവിധ നഗരങ്ങളിലും മുഖ്യ ഹൈവേകളിലുമായി ഏതാണ്ട് 293 ചാര്‍ജ്ജിങ്ങ് സ്‌റ്റേഷനുകള്‍ നിര്‍ണ്ണായകമായ ഇടങ്ങളില്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനു പുറമേ, 106 വില്‍പ്പന കേന്ദ്രങ്ങളും 22 ടാറ്റാ അംഗീകൃത സേവന കേന്ദ്രങ്ങളും അടങ്ങിയ വളര്‍ന്ന് കൊണ്ടിരിക്കുന്ന അതിശക്തമായ ശൃംഖലയും നിലവിലുള്ള ഉപഭോക്താക്കളുടെ നല്ല അഭിപ്രായങ്ങളിലൂടെ ഉണ്ടാകുന്ന പ്രചാരണവും വൈദ്യുത വാഹനങ്ങള്‍ കൂടുതലായി സ്വീകാര്യമായി മാറുന്നതിനെ സഹായിക്കുന്നു.
ടാറ്റാ മോട്ടോഴ്സിന്റെ ഇവി പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും പുതിയ അവതാരമായ ടിയാഗോ.ഇവി, വൈദ്യുത വാഹനങ്ങളെ മൊത്തത്തില്‍ ജനാധിപത്യവല്‍ക്കരിക്കുകയും ഇന്ത്യയിലെ പുതിയ നഗരങ്ങളിലേക്ക് കൂടി എത്തിക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും വേഗത്തില്‍ ബുക്ക് ചെയ്യപ്പെടുന്ന ഇവിയായി അത് മാറിയിരിക്കുന്നു. വെറും 2 ദിവസത്തിനുള്ളില്‍ 20,000 ബുക്കിങ്ങുകളാണ് അത് നേടിയെടുത്തത്. മാത്രമല്ല, വെറും 4 മാസത്തിനുള്ളില്‍ 10,000 യൂണിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് ഏറ്റവും വേഗത്തില്‍ വിതരണം ചെയ്യപ്പെട്ട ഇവി എന്ന ബഹുമതിയും അത് നേടിയെടുത്തിരിക്കുന്നു. സ്ത്രീകള്‍ ഈ കാറുകള്‍ കൂടുതലായി വാങ്ങുന്നു എന്ന പ്രവണതക്കും ടാറ്റാ മോട്ടോഴ്സ് സാക്ഷ്യം വഹിക്കുന്നു. ഈ വ്യവസായ മേഖലയിൽ മൊത്തത്തിലുള്ള ഈ പ്രവണതയുടെ രണ്ടിരട്ടിയാണ് ടാറ്റാ മോട്ടോഴ്സിൽ കണ്ടു വരുന്നത്. അതായത്, നിലവില്‍ വില്‍ക്കപ്പെടുന്ന ടിയാഗോ ഇവികളിൽ 24%-വും സ്ത്രീകളാണ് വാങ്ങുന്നത്. ഏതാണ്ട് 25% വിൽപന ആദ്യമായി കാര്‍ വാങ്ങുന്നവരിലൂടെയാണ്. ഐസിഇ കാറുകള്‍ വാങ്ങുന്നതിനു മുന്‍പേ തന്നെ നേരിട്ട് ഇവി കാറുകള്‍ വാങ്ങിയവരാണ് അവര്‍. ടിയാഗോ ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പനയില്‍ 35%-ല്‍ കൂടുതലും ടിയാഗോ.ഇവിയാണ് സംഭാവന ചെയ്യുന്നത്.
ഈ അടുത്ത കാലത്ത് ഉന്നത നിലവാരവും സാങ്കേതിക സവിശേഷതളും കൂട്ടിച്ചേര്‍ത്തു കൊണ്ട് ടാറ്റാ മോട്ടോര്‍സ് നെക്‌സോണ്‍ ഇവി മാക്‌സ് എക്‌സ് സെഡ്+ എല്‍യുഎക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുകയുണ്ടായി. മാക്‌സിന്റെ ഈ ടോപ്പ് വേരിയന്റ് ഹര്‍മാന്‍ കമ്പനി നല്‍കുന്ന 26.03 സെന്റീമീറ്റര്‍ (10.25 ഇഞ്ച്) ടച്ച് സ്‌ക്രീന്‍ ഇന്‍ഫോട്ടെയ്‌ന്മെന്റ് സിസ്റ്റം, സ്ലിക് റസ്‌പോണ്‍സോടു കൂടിയ ഹൈ റസലൂഷന്‍ (1920*720), ഹൈ ഡഫനീഷന്‍ (എച്ച് ഡി) ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്റ് ആപ്പിള്‍ കാര്‍ പ്ലേ ഓവര്‍ വൈ ഫൈ, ഹൈ ഡഫനിഷന്‍ റിയര്‍ വ്യൂ ക്യാമറ, ഷാര്‍പ്പ് നോട്ടുകളും മെച്ചപ്പെടുത്തിയ ബാസ് പ്രകടനവും നല്‍കുന്ന മികവുറ്റ ഓഡിയോ പ്രകടനം, 6 ഭാഷകളിലെ വോയ്‌സ് അസിസ്റ്റന്റ്, 6 ഭാഷകളിലെ 180-ല്‍ പരം വോയ്‌സ് കമാന്റുകള്‍ (ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മറാത്തി), പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ്(യു ഐ) എന്നിങ്ങനെയുള്ള സവിശേഷതകൾ ഈ കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
50,000 യൂണിറ്റുകള്‍ എന്ന റെക്കോര്‍ഡ് വില്‍പ്പനയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന, സിട്രോണ്‍ സാങ്കേതിക വിദ്യയുടെ വിശ്വാസ്യതയുടെ ബലത്തില്‍ ഏതാണ്ട് 8000 ദശലക്ഷം കിലോമീറ്ററുകള്‍ താണ്ടി കഴിഞ്ഞ നെക്‌സോണ്‍ ഇവി ആണ് ഇന്ത്യയിലെ നിലവിലുള്ള #1 ഇലക്ട്രിക് വാഹനം. മാത്രമല്ല, 4 ദിവസത്തിനുള്ളില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള 4,000 കിലോമീറ്റര്‍ ദൂരം ഓടി പൂര്‍ത്തിയാക്കിയ ഏറ്റവും വേഗതയാര്‍ന്ന ഇവി എന്ന റെക്കോര്‍ഡ് അടക്കം നിലവില്‍ 26 റെക്കോര്‍ഡുകളും ഇത് കരസ്ഥമാക്കിയിട്ടുണ്ട്. ടാറ്റാ മോട്ടോഴ്സിന്റെ വൈദ്യുതവല്‍ക്കരണ സംരംഭത്തിന്റെ മുന്നണി പോരാളിയായ നെക്‌സോണ്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ വില്‍ക്കപ്പെടുന്ന ഇവി എന്ന അതിന്റെ സ്ഥാനവും വിജയകരമായി ഉറപ്പിച്ചു കഴിഞ്ഞു. നെക്‌സോണ്‍ ബ്രാന്‍ഡ് വില്‍പ്പനയില്‍ 15%-ലധികം സംഭാവന നല്‍കുന്നത് നെക്‌സോണ്‍ ഇവിയാണ്.
ഇതിനു പുറമേ, ഇന്ത്യയില്‍ ഇവികള്‍ സ്വീകരിക്കപ്പെടുന്നത് ത്വരിതഗതിയിലാക്കുന്നതിനായി മറ്റ് ടാറ്റാ ഗ്രൂപ് കമ്പനികളുടെ കരുത്തുകളും അനുഭവങ്ങളും നന്നായി വിനയോഗിച്ച് കൊണ്ട് ലാഭകരമായ ഒരു ഇ വി പരിസ്ഥിതി സൃഷ്ട്ടിക്കുവാൻ “ടാറ്റായൂണിഇവേഴ്‌സ്” എന്ന ഒരു ഹോളിസ്റ്റിക് ഇ-മൊബിലിറ്റി ആവാസ വ്യവസ്ഥ ടാറ്റാ മോട്ടോഴ്സ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിലൂടെ ടാറ്റായൂണിഇവേഴ്‌സ് കരുത്ത് നല്‍കുന്ന ചാര്‍ജ്ജിങ്ങ് പരിഹാരങ്ങള്‍, നവീനമായ റീട്ടെയ്ല്‍ അനുഭവങ്ങള്‍, എളുപ്പത്തിലുള്ള ധനസഹായ പോംവഴികള്‍ എന്നിങ്ങനെയുള്ള ഒരു നിര ഇ-സഞ്ചാര വാഗ്ദാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
You must be logged in to post a comment.