ഹ്യുണ്ടായുടെ ആകെയുള്ള ഏഴു സീറ്ററിന് മാരക മാറ്റങ്ങൾ!
ഹ്യുണ്ടായ് തങ്ങളുടെ ആറ്, ഏഴ് സീറ്റുകളുള്ള എസ് യു വി എന്ന് വിളിക്കുന്ന അൽകസാറിന് രൂപത്തിൽ കാലികമായ മാറ്റങ്ങൾ വരുത്തി. പുതിയ ഫേസ്ലിഫ്റ്റ് വേർഷൻ പുറത്തിറക്കിയിരിക്കുന്നത് 14.99 ലക്ഷം രൂപയിൽ തുടങ്ങുന്ന വിവിധ വകഭേദങ്ങളുമായാണ്.
എഞ്ചിനിൽ മാറ്റമില്ല, പെട്രോൾ ഡീസൽ എഞ്ചിനുകൾ ഉണ്ട്, ഓട്ടോമാറ്റിക് മാനുവൽ വകഭേദങ്ങൾ ഉണ്ട് അതിൽ തന്നെ പെട്രോളിനോട് ചേർന്ന് 7 സ്പീഡ് ഡിസിടിയും, ഡീസലിനോടു ചേർന്ന് ടോർക്ക് കൺവർട്ടറോഡ് കൂടിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഉള്ളത്
10.25 ഇഞ്ച് ക്ലസ്റ്ററും, അതേ വലിപ്പത്തിലുള്ള ഇൻഫോട്ടെയിൻമന്റ് സ്ക്രീനും അതിൽ ബോസ്സ് സൌണ്ട് സിസ്റ്റവും ബ്ല്യൂ ലിങ്ക് കണക്ടിവിറ്റിയുമൊക്കെയുണ്ട്.
അഡാസ് ലെവൽ 2 എന്ന ഡ്രൈവറെ സഹായിക്കാനുള്ള സംവിധാനങ്ങളും പുതിയ അൽകസാറിൽ അവതരിപ്പിച്ചിട്ടുണ്ട്
കാണാൻ കൂടുതൽ കൗതകമുള്ള മുൻ പിൻ ഡിസൈനും, പുതിയ ഗില്ലും പരസ്പരം ബന്ധിപ്പിച്ച ഡി ആർ എല്ലും മുന്നിലെയും പിന്നിലെയും അലുമിനിയം കളർ ഇൻസർട്ടുകളും വലിയ പുതുമകളാണ്.
ആറ് ഏഴ് സീറ്റുകളിൽ കിട്ടുന്ന അൽകസാറിലെ മുൻ സീറ്റൂകൾ ഇലക്ട്രിക്ക് ക്രമീകരണങ്ങൾ ഉള്ളതും വെന്റിലേറ്റഡ് ആയതും കൂടെ മെമ്മറി ഫങ്ഷനോട് കൂടിയതുമാണ്.
നടുവിലെ സീറ്റുകൾ ചരിക്കാനും, മുന്നോട്ടും പിന്നോട്ടും നീക്കാനും കഴിയുന്നവയാണ്.
രണ്ട് സോൺ ഓട്ടോമാറ്റിക് എസിയും വിങ്ങ് അഡ്ജസ്റ്റ്മെൻറ് അടക്കം പല സവിശേഷതകളും ഈ വണ്ടിയിൽ കാണാം.
18 ഇഞ്ച് അലോയ് വീലുകൾ കൂടിയ മോഡലുകൾക്കും, 17 ഇഞ്ച് കുറഞ്ഞ മോഡലുകൾക്കും എന്ന നിലയ്ക്കാണ് വീലുകൾ.
എന്തായാലും, പുതിയ മാറ്റങ്ങൾ കൊണ്ട് കൂടുതൽ വില്പന നേടാൻ കഴിയും എന്നാണ് ഹ്യൂണ്ടായ് പോലെ തന്നെ നമ്മളും കരുതുന്നത്, കാത്തിരുന്ന് കാണാം!
You must be logged in to post a comment.