Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഇനി ഈ വണ്ടിയുടെ ആ മോഡലിന്  ആവശ്യക്കാർ ഏറും !

ഇനി ഈ വണ്ടിയുടെ ആ മോഡലിന് ആവശ്യക്കാർ ഏറും !

ടൊയോട്ട ഇന്നോവ ഹൈക്രോസ്സ് ഹൈബ്രിഡ് വാങ്ങാൻ, അല്ലെങ്കിൽ ആ മോഡലിലേക്ക് ആവശ്യക്കാർ അല്ലെങ്കിലും കുറച്ചെങ്കിലും ആളുകൾ എത്താൻ ഒരു കാരണം എന്ന് പറയുന്നത്, നോൺ ഹൈബ്രിഡ് മോഡലായ ജി എക്സിൽ ആവശ്യത്തിന് സവിശേഷതകൾ ഇല്ല എന്നതായിരുന്നു. വാല്യൂ ഫോർ മണി എന്ന നിലക്കും, അത്രക്കൊന്നും ഓട്ടമില്ല എന്നത് കൊണ്ടും ഹൈബ്രിഡ് വേണ്ട എന്ന് വച്ച് സാധാരണ പെട്രോൾ മോഡൽ ഇന്നോവ ഹൈക്രോസ്സ് വാങ്ങാൻ ഇരുന്നവർ പോലും, സവിശേഷതകൾക്ക് മാത്രം വേണ്ടിയും ഹൈബ്രിഡ് മോഡൽ വാങ്ങിയിരുന്നു. എന്നാൽ ടൊയോട്ട ഹൈക്രോസ്സ് സാധാ പെട്രോൾ മോഡലും ഇനി സവിശേഷതകളാൽ സമ്പന്നമാണ്, ടൊയോട്ട തങ്ങളുടെ ഇന്നോവ ഹൈക്രോസ്സ് നോൺ ഹൈബ്രിഡ് മോഡലിന് ഒരു പുതിയ മോഡൽ കൂടെ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ്സ് ജി എക്സ് ഓ, അഥവാ ഓപ്ഷണൽ.പത്തോളം പുതിയ സവിശേഷതകളുമായാണ് ഈ പുതിയ മോഡൽ വരുന്നത്. ടെക്നോളജിയും യാത്ര സൗകര്യവും ഒത്തിണങ്ങിയ ഒരു പാക്കേജ് എന്ന നിലയിൽ ഈ മോഡലിനെ കാണാം. ഇരുപത് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം രൂപ എക്സ് ഷോറൂം വിലയുള്ള ഈ മോഡലിൽ പുതിയ എൽ ഇ ഡി ഫോഗ് ലാമ്പുകളും, പിൻ ഡീഫോഗറും, മുൻ പിൻ പാർക്കിങ് സെൻസറുകളുമുണ്ട്.

അകത്ത് ചെസ് നട്ട് തീമിലുള്ള ഇന്റീരിയർ, സോഫ്റ്റ് ടച്ച് ഫീലുള്ള ഡാഷ് ബോർഡ്, ഡോർ പാനലുകൾ എന്നിവയും മികച്ച ഫാബ്രിക് സീറ്റുകളും, പിന്നിലെ സീറ്റിന് സൺ ഷെഡുമുണ്ട്.

ഓട്ടോമാറ്റിക് എയർ കണ്ടിഷണറും, 10.1 ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റവും, വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേയ് എന്നിങ്ങനെയുള്ള സവിശേഷതകളും. പനോരാമിക് വ്യൂ 360 ഡിഗ്രി ക്യാമറയുമുണ്ട്.

ഏഴ്‌, എട്ട് സീറ്റുകളുടെ വകബേധങ്ങളിൽ ലഭ്യമാകുന്ന പുതിയ ജി എക്സ് മോഡലിന് ഏഴു കളറുകളും ലഭ്യമാണ്.

Details of the ex-showroom Prices (grade-wise), are as follows:

Variant

Ex Showroom Price (W.E.F 15th Apr 2024)

Hycross Petrol GX (O) – 8-Seater

Rs 20,99,000

Hycross Petrol GX (O) – 7-Seater

Rs 21,13,000

leave your comment


Top