മോട്ടോർ സൈക്കിൾ പ്രേമികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബ്രാൻഡ്എന്ന് ട്രയംഫിനെ ലളിതമായി നിരീക്ഷിക്കാം, കരുത്തിന്റെയും ലാളിത്യത്തിന്റെയും എല്ലാം പര്യായമാണ് ട്രയംഫ് ബൈക്കുകൾ, ക്ലാസിക് രൂപകൽപ്പനയും വച്ചുകെട്ടലുകൾ ഏറെയില്ല എന്നുള്ളതുമെല്ലാം ട്രയംഫ് ബൈക്കുകൾക്കുള്ള പ്രേത്യേകതകളാണ്.
ഇവിടന്നങ്ങോട്ടു പറയുന്നതിന് മുന്നേ ഇച്ചിരി ചരിത്രം പറയാം, 1983ലാണ് ട്രയംഫ് എഞ്ചിനീയറിംഗ് എന്ന കമ്പനിയിൽ നിന്ന് ജോൺ ബ്‌ളൂർ ട്രയംഫ് എന്ന പേരും നിർമാണ അവകാശവും കരസ്ഥമാക്കുന്നത്.
എന്നാൽ തന്റെ കയ്യിലുള്ള യൂണിറ്റ് ജാപ്പനീസ് ബൈക്കുകളോട് കിടപിടിക്കുന്ന തരം വണ്ടികൾ ഉണ്ടാക്കാൻ പര്യാപ്തമല്ല എന്നത് ജോൺ ബ്‌ളൂർ മനസിലാക്കുകയും പെട്ടെന്ന് തന്നെ ട്രയംഫ് ബൈക്കുകൾ ഇറക്കുക എന്ന പദ്ധതി ഉപേക്ഷിക്കുകയുമാണ് ഉണ്ടായത്.
അതിന്റെ ഭാഗമായി ലെസ്സ് ഹാരിസ് ഓഫ് റേസിംഗ് സ്‌പെയേഴ്‌സ് എന്ന കമ്പനിയുടെ ലൈസൻസിൽ പഴയ കമ്പനിയിൽ നിന്നുമിറങ്ങിയിരുന്ന ബോണവില്ല എന്ന മോഡൽ നിർമാണം തുടരുകയും ചെയ്തു അത് പഴയ കമ്പനിയുടെ അവസാനത്തിനും പുതിയ കമ്പനിയുടെ തുടക്കത്തിനും ഇടക്കുള്ള ആ അകലം ഒഴിവാക്കാൻ വേണ്ടിയായിരുന്നു.
അഞ്ച് വർഷങ്ങളോളം, ഒരു ആഴ്ചയിൽ 14 ബോണെ വില്ലകൾ എന്ന നിലയിൽ നിർമാണം ജോൺ ബ്ലൂറിനു കഴിഞ്ഞിരുന്നു എന്നിരുന്നാലും കടുത്ത ഇൻഷുറൻസ് ബാധ്യതകൾ കാരണം ഒരൊറ്റ ബോണവില്ല പോലും അമേരിക്കയിലേക്ക് ഇമ്പോര്ട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഇതിനുമപ്പുറം പഴയ ട്രയംഫ് കമ്പനിയിലെ ഡിസൈനർ മാരെ ബ്‌ളൂർ പുതിയ ട്രയംഫ്നു വേണ്ടി നിയമിച്ചു, പുതിയ കുറെ മോഡലുകൾ രൂപകൽപ്പന ചെയ്യുക എന്നതായിരുന്നു ഉദ്ദേശം, ഈ ടീമിനെ ജപ്പാനിലെ എതിരാളികളുടെ പ്ലാന്റുകൾ സന്ദർശിക്കുവാൻ അയക്കുകയും അതിലൂടെ ജാപ്പനീസ് ടെക്നോളജികളുടെ അനുരൂപണത്തിനും മറ്റും സാദ്ധ്യതകൾ തേടുകയും, തങ്ങളുടെ നിർമാണ പ്രക്രിയക്ക് അതിലുള്ള കമ്പ്യൂട്ടർ നിയന്ത്രിത മെഷിനറി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടി 1985ൽ ട്രയംഫ് ഒരു യൂണിറ്റ് വാങ്ങുകയും രഹസ്യമായി പ്രോട്ടോടൈപ്പ് നി ർമാണം ആരംഭിക്കുകയും ചെയ്തു.
1987ൽ കമ്പനി തങ്ങളുടെ ആദ്യ എൻജിൻ നിർമിച്ചു, 1988 ൽ ബ്‌ളൂർ യു ക്കെയിലെ ഹിൻക്ലി ലെയ്‌സ്റ്റർഷൈറിൽ 10 ഏക്കറിൽ തങ്ങളുടെ ആദ്യ ഫാക്ടറി നിർമ്മിച്ചു അതിനു ശേഷം 1991 വർഷത്തിൽ ആദ്യ ഹിൻക്ലി ട്രയംഫ് നിർമിക്കുകയും ചെയ്തു.
അതെ സമയം തന്നെ, പ്രൊഡക്ഷൻ കപ്പാസിറ്റി വർധിപ്പിക്കാനും ജോൺ ബ്‌ളൂറിനു കഴിഞ്ഞു, കൂടെ എക്സ്പോർട്ട് ചെയ്യുന്നതിനായി ഒരു ഡിസ്ട്രിബൂട്ടർ നെറ്റ്‌വർക്ക് കൂടെ സെറ്റ് ആക്കുകയും അതിനു ശേഷം 1994 ൽ ട്രായംഫ് മോട്ടോർ സൈക്കിൾ അമേരിക്ക ലിമിറ്റഡ് സ്ഥാപിക്കുകയും ചെയ്തു.
ഇത്രയും ചരിത്രമാണെങ്കിൽ ഒരു വലിയ പരീക്ഷണം കൂടെ നേരിടേണ്ടതായ അവസ്ഥയും ട്രയംഫിനുണ്ടായി, 15 മാർച്ച് 2002, കമ്പനി 100 വർഷം ആഘോഷിക്കാനിരിക്കെ, ട്രയംഫിന്റെ മെയിൻ ഫാക്ടറി വലിയൊരു തീപിടുത്തത്തിനിരയായി, ആ തീ നിർമാണ ഫാക്ടറിയുടെ ഭീമമായ ഭാഗം നശിപ്പിച്ചു കളഞ്ഞു, എന്നാൽ 650 ഓളം ജോലിക്കാരുണ്ടായിരുന്ന ആ ഫാക്ടറി പെട്ടെന്ന് തന്നെ പുനർ നിർമാണം നടത്താനും, പ്രൊഡക്ഷൻ തുടങ്ങാനും ട്രയംഫിനായി എന്നതും പറഞ്ഞു വക്കേണ്ടതുണ്ട്.
2011 ജോൺ ബ്ലൂറിന്റെ മകൻ നിക്ക് ബ്‌ളൂർ കമ്പനിയുടെ സി ഇ ഓ സ്ഥാനം ഏറ്റെടുത്തു.
ഇനി ഇന്ത്യയിൽ ട്രൈഫിനെ കുറിച്ച് പറഞ്ഞാൽ. കുറെ അധികം മോഡലുകൾ ഉണ്ട് ട്രയംഫിനു ഇന്ത്യയിൽ. റോഡ്സ്റ്റർ, അഡ്വഞ്ചർ മോഡേൺ ക്ലാസിക് എന്ന് വേണ്ട ഉപഭോക്താവിന്റെ ഇഷ്ടാനുസരണം രൂപം നൽകാവുന്ന ഫാക്ടറി കസ്റ്റം എന്നൊരു വിഭാഗത്തിൽ ഉള്ള വണ്ടികളും ഇന്ത്യൻ വിപണിയിൽ ഉണ്ട്.
റോഡ്‌സ്‌റ്റർ വിഭാഗത്തിൽ സ്ട്രീറ്റ് ട്രിപ്പിൾ എന്നൊരു മോഡലാണ് ഇന്ത്യയിൽ ഉള്ളത്, അഡ്വഞ്ചർ വിഭാഗത്തിൽ ടൈഗർ 800 റേഞ്ചും ടൈഗർ 1200 റേഞ്ചുമാണ് ഉള്ളത്, ഏറ്റവും കൂടുതൽ മോഡലുകൾ ഉള്ളത് മോഡേൺ ക്ലാസിക് വിഭാഗത്തിലാണ്, പേര് സൂചിപ്പിക്കുമ്പോലെ തന്നെ പഴമയുടെ ഗാംഭീര്യം രൂപത്തിലും എന്നാൽ ടെക്നോളജിയിൽ ഏതൊരു പുതു തലമുറ ബൈക്കുകളോടും കിട പിടിക്കുന്ന തരത്തിലാണ് ഇവയുടെ നിർമിതി, അകെ 9 മോഡലുകളോളം ഈ വിഭാഗത്തിലുണ്ട്.
തുടക്കം മുതലെയുള്ള ട്രയംഫ് ന്റെ നെടും തൂൺ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ബോണവില്ല റേഞ്ചും സ്ക്രമ്പ്ലെർ റേഞ്ചുമൊക്കെ ഈ വിഭാഗത്തിലാണ് ഉള്ളത്.
ഇനിയുള്ളത് ഫാക്ടറി കസ്റ്റം എന്ന വിഭാഗമാണ്, ഒരു മോഡൽ മാത്രമേ ഈ വിഭാഗത്തിലുള്ളൂ ത്രക്ക്സ്റ്റണ് ടി എഫ് സി എന്ന മോഡലാണത്.
ഒരു പാട് മോഡലുകളാൽ സമ്പന്നമാണ് ട്രയംഫ്ന്റെ പോർട്ടി ഫോളിയോ എന്ന് കാണാം.
കുറെ നല്ല ബൈക്കുകളും കൂട്ടത്തിൽ സൂപ്പർ ബൈക്കുകളുടെ ശ്രേണിയിൽ, മികച്ച കസ്റ്റമർ സർവീസും വിപണനന്തര സേവനവും എല്ലാം ചേർന്നു നല്ലൊരു ബൈക്കിംഗ് എക്സ്പീരിയൻസ് ആണ് ട്രിംഫ് ഇന്ത്യ നൽകുന്നത്!
*Published in Samrambam Magazine