TVS Apache RTR 160 Series Black Edition
ഇരുചക്ര, ത്രിചക്ര വാഹന രംഗെത്ത മുൻനിര ആഗോള നിര്‍മാതാവായ ടിവിഎസ് മോട്ടോർ കമ്പനി RTR 160, RTR 160 4V എന്നിവയുടെ ബ്ലാക്ക്ഡ് ഔട്ട് പതിപ്പ് പുറത്തിറക്കി, ഇതിനെ ‘ബ്ലേസ് ഓഫ് ബ്ലാക്ക്’ ഡാർക്ക് എഡിഷൻ എന്നാണ് വിളിക്കുന്നത്. RTR 160 ബ്ലാക്ക് എഡിഷൻന്റെ വില 1.20 ലക്ഷം രൂപയാണ്. RTR 160 4V ബ്ലാക്ക് എഡിഷന് വില 1.25 ലക്ഷം (എക്സ്-ഷോറൂം, ഡൽഹി). രണ്ട് മോഡലുകൾക്കും തിളങ്ങുന്ന കറുത്ത ഫിനിഷും ടാങ്കിൽ എംബോസ് ചെയ്ത കറുത്ത ടിവിഎസ് അപ്പാച്ചെ സ്റ്റാലിയൻ ലോഗോയും ലഭിക്കും. എക്സ്ഹോസ്റ്റും പൂർണ്ണമായും കറുപ്പിച്ചിരിക്കുന്നു. പുതിയ കളർ സ്കീമിന് പുറമെ, രണ്ട് ബൈക്കുകളും പഴയതുപോലെ തന്നെ തുടരുന്നു. ടിവിഎസിൽ നിന്നുള്ള 160 സിസി മോട്ടോർസൈക്കിളുകൾക്ക് മൂന്ന് റൈഡിംഗ് മോഡുകൾ ഉണ്ട്, വോയ്സ് അസിസ്റ്റുള്ള ടിവിഎസ് സ്മാർട്ട്എക്സണക്റ്റ് സിസ്റ്റം, എൽഇഡി ഹെഡ്ലൈറ്റ് എന്നിവയും ഈ വണ്ടികളിലുണ്ട്.
You must be logged in to post a comment.