ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി സംഘടിപ്പിച്ചു

ഇരുചക്ര, മുചക്ര വാഹനത്തിന്‍റെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കൊച്ചിയില്‍ ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി നടത്തി. കേരളത്തില്‍ ടിവിഎസിന്‍റെ ഇലക്ട്രിക് മൊബിലിറ്റി യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. 15 ടിവിഎസ് കിങ് ഇവി മുചക്ര വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരേസമയം കൈമാറി. ഇലക്ട്രിക് ത്രീ-വീലറുകളുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയെയാണ് ഇത് കാണിക്കുന്നത്.

ടിവിഎസ് കിങ് ഇവി മാക്സിന്‍റെ അവതരണത്തോടെ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങളിലേക്കുള്ള ആളുകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്.

ടിവിഎസ് സ്മാര്‍ട്ട് കണക്ട് വഴി ടിവിഎസ് കിങ് ഇവി മാക്സ് ഈ മേഖലയില്‍ ആദ്യമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന ഇലക്ട്രിക് ത്രീ-വീലറാണ്. സ്മാര്‍ട്ട്ഫോണുകള്‍ വഴിയുള്ള തത്സമയ നാവിഗേഷന്‍, അലേര്‍ട്ടുകള്‍, വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ഫീച്ചറുകളുമായാണ് ഇത് എത്തുന്നത്. ഒറ്റ ചാര്‍ജില്‍ 179 കിലോമീറ്റര്‍ റേഞ്ചും, വെറും 2 മണിക്കൂറും 15 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാനുള്ള ശേഷിയോടുകൂടി ഈ വാഹനം ഏറ്റവും കൂടുതല്‍ വരുമാനം നേടാനും പ്രവര്‍ത്തനരഹിതമായ സമയം കുറയ്ക്കാനും കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മെഗാ ഡെലിവറി കേരളത്തിലെ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സുസ്ഥിര ഗതാഗത രീതികള്‍ ലഭ്യമാക്കുന്നതില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രതിബദ്ധത എടുത്തു കാണിക്കാനും ലക്ഷ്യമിടുന്നു.

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകളില്‍ ടിവിഎസ് കിങ് ഇവി മാക്സ് 2,95,000 രൂപയില്‍ (എക്സ്-ഷോറൂം) ലഭ്യമാണ്. നവീകരണത്തിലും സുസ്ഥിരതയിലും ശക്തമായ പ്രതിബദ്ധതയോടെ ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള പരിവര്‍ത്തനത്തില്‍ മുന്‍നിരയില്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *