ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ വേരിയന്‍റുകളുടെ വിലകളും ലിമിറ്റഡ് കളക്ഷനും പ്രഖ്യാപിച്ചു

ഫോക്സ്വാഗണ്‍ ഇന്ത്യ വെബ്സൈറ്റ് വഴിയുള്ള മാര്‍ക്യൂ ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനിലായുള്ള എക്സ്ക്ലൂസീവ് ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ക്കൊപ്പം ഇന്ത്യ 2.0 കാര്‍ലൈനുകളുടെ പുതിയ വേരിയന്‍റുകളായ ടൈഗൂണ്‍, വെര്‍ടസ് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ അവതരിപ്പിച്ചു. ജിടി എഡ്ജ് കാര്‍ലൈനുകള്‍ ഉപഭോക്തൃ ബുക്കിംഗുകളുടെ അടിസ്ഥാനത്തില്‍ (ഫോക്സ്വാഗണ്‍ ഇന്ത്യ വെബ്സൈറ്റ് വഴി) നിര്‍മ്മിക്കും. വിതരണം 2023 ജൂലൈ മുതല്‍ ആരംഭിക്കും.

ടൈഗൂണ്‍, വെര്‍ടസ് എന്നിവയിലെ പെര്‍ഫോമന്‍സ് ലൈന്‍ ജനകീയമാക്കുന്ന ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ വേരിയന്‍റുകളുടെ അവതരിപ്പിക്കുന്നതിലൂടെ ജിടി ബാഡ്ജ് കൂടുതല്‍ ലഭ്യമാക്കുന്നു. ഫോക്സ്വാഗണ്‍ വെര്‍ടസ് ഇപ്പോള്‍ ജിടി പ്ലസ് വേരിയന്‍റില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. കാര്‍ലൈനിന്‍റെ പ്രാരംഭ വില 16.89 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).

കൂടാതെ ഫോക്സ്വാഗണ്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിഡബ്ല്യുയുടെ രണ്ട് പുതിയ വകഭേദങ്ങളായ ഫോക്സ്വാഗണ്‍ ടൈഗൂണ്‍ – ജിടി ഡിഎസ്ജി, ജിടി പ്ലസ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അവതരിപ്പിച്ചു. പ്രാരംഭ വില യഥാക്രമം 16.79 ലക്ഷം, 17.79 ലക്ഷം (എക്സ്-ഷോറൂം) രൂപയാണ്. ഈ അവതരണത്തോടെ ഡൈനാമിക് (1.0ലി ടിഎസ്ഐ), പെര്‍ഫോമന്‍സ് ലൈനിന്‍ (1.5ലി ടിഎസ്ഐ ഇവിഒ എഞ്ചിന്‍) എന്നിവയിലുടനീളമുള്ള 9 വേരിയന്‍റുകളില്‍ നിന്ന് ഓരോ ഉപഭോക്താവിന്‍റെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു ടൈഗൂണ്‍ ഉണ്ടെന്ന് ഫോക്സ്വാഗണ്‍ ഇന്ത്യ ഉറപ്പാക്കുന്നു.

ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ പുതിയ വകഭേദങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ജിടി ബാഡ്ജ് ജനകീയമാക്കുകയും ചെയ്യുന്നുവെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

ജിടി എഡ്ജ് ലിമിറ്റഡ് ശേഖരത്തില്‍ ഡീപ് ബ്ലാക്ക് പേള്‍ എക്സ്റ്റീരിയര്‍ ബോഡി കളറില്‍ വെര്‍ടസ് ജിടി പ്ലസ് ഡിഎസ്ജി & ജിടി പ്ലസ് മാനുവല്‍, ഒപ്പം ഡീപ് ബ്ലാക്ക് പേള്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് ഫിനിഷ് എക്സ്റ്റീരിയര്‍ ബോഡി കളറിലുള്ള ടൈഗൂണ്‍ ജിടി പ്ലസ് ഡിഎസ്ജി, ജിടി പ്ലസ് മാനുവല്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ 121 നഗരങ്ങളിലെ 161 സെയില്‍സ് ടച്ച് പോയിന്‍റുകളില്‍ ഉടനീളം ടൈഗൂണ്‍, വെര്‍ടസ് എന്നിവയുടെ പുതിയ വേരിയന്‍റുകള്‍ ലഭ്യമാകും. എക്സ്ക്ലൂസീവ് ജിടി എഡ്ജ് ലിമിറ്റഡ് ശേഖരം ഫോക്സ്വാഗണ്‍ ഇന്ത്യ വെബ്സൈറ്റില്‍ ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ബുക്കിംഗിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കും.

Leave a Reply

Your email address will not be published. Required fields are marked *