ഓണത്തോടനുബന്ധിച്ച് മെഗാ ഡെലിവറിയുമായി ഫോക്സ്വാഗണ്
ഓണത്തോടനുബന്ധിച്ച് ഫോക്സ്വാഗണ്‍ ഇന്ത്യ കേരളത്തില്‍ 150 ഫോക്സ്വാഗണ്‍ കാറുകള്‍ വിതരണം ചെയ്തു. ഇതില്‍ ആഗോള വാഹന സുരക്ഷാ മാനദണ്ഡമായ ഗ്ലോബ എന്‍ക്യാപ് സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ സേഫ്റ്റി കിട്ടിയ വാഹനങ്ങളായ ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ഫോക്സ്വാഗണ്‍ വെര്‍ടസ് എന്നിവയും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫോക്സ്വാഗണ്‍ ടിഗ്വാനും ഉള്‍പ്പെടുന്നു. ജര്‍മ്മന്‍ എഞ്ചിനീയറിംഗ്, സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, സുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവയെയാണ് കാണിക്കുന്നത്.
പുതിയ കാര്‍ മെഗാ ഡെലിവറിക്ക് പുറമേ കമ്പനി അതിന്‍റെ ദാസ് വെല്‍റ്റ്ഒട്ടോ (ഡിഡബ്ല്യുഎ) വിഭാഗത്തിന്‍റെ കീഴില്‍ തിരഞ്ഞെടുത്ത 50 പ്രീ-ഓണ്‍ഡ് കാറുകളും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.
You must be logged in to post a comment.