Volkswagen India enhances its flagship SUVW, Tiguan
മെച്ചപ്പെടുത്തിയ ഫീച്ചറുമായി ഉപഭോക്താക്കള്‍ക്കായി പുതുക്കിയ ടിഗ്വാന്‍ ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ അവതരിപ്പിച്ചു.
പുതിയതും പുതുമയുള്ളതുമായ ഡ്യുവല്‍-ടോണ്‍ സ്റ്റോം ഗ്രേ ഇന്‍റീരിയറുകളും യാത്രയില്‍ ഉപഭോക്താവിന് അവരുടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വളരെയധികം ഡിമാന്‍റുള്ള വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗിനൊപ്പം ഫോക്സ്വാഗന്‍റെ മുന്‍നിര എസ്യുവിഡബ്ല്യു ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. പുതുക്കിയ ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ക്ക് പാലിക്കുന്നു. പുതുക്കിയ ടിഗ്വാന്‍ 34.69 ലക്ഷം രൂപ (എക്സ്-ഷോറൂം) എന്ന ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
ഏറ്റവും ഇടുങ്ങിയ സ്ഥലങ്ങളില്‍ വേഗത്തിലും മികച്ചരീതിയിലും പാര്‍ക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ടിഗ്വാനില്‍ ഇപ്പോള്‍ പാര്‍ക്ക് അസിസ്റ്റ് (ലെവല്‍ 1 എഡിഎഎസ്സിസ്റ്റം) സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്ക് അസിസ്റ്റ് ഒരു പേഴ്സണല്‍ പാര്‍ക്കിംഗ് അറ്റന്‍ഡന്‍ററുപോലെയാണ്.
തലമുറതലമുറയായി ആഗോള ബെസ്റ്റ് സെല്ലറായ ഫോക്സ്വാഗണ്‍ ടിഗ്വാന് വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍റാണ് ലഭിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ശൈലി, പ്രകടനം, പ്രീമിയം നിലവാരം, സുരക്ഷ, ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ എന്നിവയാണ് പുതുക്കിയ ടിഗ്വാനിലൂടെ ലഭ്യമാക്കുന്നത്. ഏറ്റവും മികച്ച ജര്‍മ്മന്‍ എഞ്ചിനീയറിംഗ്, ബില്‍ഡ് ക്വാളിറ്റി, സുരക്ഷിതത്വം, ഫണ്‍-ടു-ഡ്രൈവ് അനുഭവം എന്നിവയിലൂടെ ടിഗ്വാന് ശക്തമായ സാന്നിധ്യമാണ്. പുതുക്കിയ ടിഗ്വാന്‍ നിരവധി ഇന്ത്യന്‍ ഉപഭോക്താക്കളെ ഫോക്സ്വാഗണ്‍ കുടുംബത്തിലേക്ക് ആകര്‍ഷിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.
ഫോക്സ്വാഗണ്‍ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നു. റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, നൂതനമായ സുരക്ഷാ സാങ്കേതികവിദ്യകള്‍, ആറ് എയര്‍ബാഗുകള്‍, ആന്‍റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇഎസ്സി, ആന്‍റി-സ്ലിപ്പ് റെഗുലേഷന്‍ (എഎസ്ആര്‍), ഇഡിഎല്‍, ഇഡിടിസി എഞ്ചിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്‍റ് കണ്‍ട്രോള്‍, ആക്റ്റീവ് ടിപിഎംഎസ്, പിന്നില്‍ 3 ഹെഡ്-റെസ്റ്റുകള്‍, 3-പോയിന്‍റ്
സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്സ്, ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുമായാണ് ടിഗ്വാന്‍ എത്തുന്നത്. ഈ സുരക്ഷാ ഫീച്ചറുകള്‍ വാഹനത്തിനകത്തും ചുറ്റുപാടുമുള്ള യാത്രക്കാരെയും കാല്‍നടയാത്രക്കാരെയും സുരക്ഷിതമാക്കുന്നു.
ഇന്ത്യയിലെ 115 നഗരങ്ങളിലായി 157 സെയില്‍സും 124 സര്‍വീസ് ടച്ച്പോയിന്‍റുകളുമുള്ള ഫോക്സ്വാഗന്‍റെ ശൃംഖലയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് പുതുക്കിയ ടിഗ്വാന്‍ ലഭ്യമാകും. ടിഗ്വാനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഡീലര്‍ഷിപ്പിലോ Volkswagen India വെബ്സൈറ്റിലോ ബന്ധപ്പെടാം.
You must be logged in to post a comment.