Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

പെരുമ്പാവൂരില്‍ പുതുക്കിയ ടച്ച്പോയിന്‍റ് തുറന്ന് ഫോക്സ്വാഗണ്

പെരുമ്പാവൂരില്‍ പുതുക്കിയ ടച്ച്പോയിന്‍റ് തുറന്ന് ഫോക്സ്വാഗണ്

ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പെരുമ്പാവൂരില്‍ പുതിയ ടച്ച്പോയിന്‍റ് ഉദ്ഘാടനം ചെയ്തു. ഇവിഎം പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍ സാബു ജോണിയാണ് ടച്ച്പോയിന്‍ിന് നേതൃത്വം നല്‍കുന്നത്. ടച്ച്പോയിന്‍റില്‍ 30 വിപണന-സേവന ജീവനക്കാരും പ്രവര്‍ത്തിക്കുന്നു.

ഫോക്സ്വാഗണ്‍ ഡിഎന്‍എയുടെ അടിത്തറയായ മികച്ച നിര്‍മാണ നിലവാരവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും രസകരമായ ഡ്രൈവിംഗ് അനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന ജര്‍മന്‍ എന്‍ജിനീയറിംഗ് ഉത്പന്നങ്ങളുടെ ശേഖരം പെരുമ്പാവൂരില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിഡബ്ല്യു ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ച പ്രീമിയം മിഡ്-സൈസ് സെഡാന്‍ ഫോക്സ്വാഗണ്‍ വെര്‍ടസ്, ആഗോള ബെസ്റ്റ് സെല്ലര്‍ ഫോക്സ്വാഗണ്‍ ടിഗ്വന്‍ എന്നിവ ടച്ച്പോയിന്‍റില്‍ പ്രദര്‍ശിപ്പിക്കും.

ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ടച്ച്പോയിന്‍റ്. പുതിയ ടച്ച്പോയിന്‍റ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുമെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

ഉയര്‍ന്ന നിലവാരമുള്ള സേവനവും മികച്ച ഉപഭോക്തൃ അനുഭവങ്ങളും ലഭ്യമാക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഫോക്സ്വാഗന്‍റെ നൂതന സാങ്കേതികവിദ്യയ്ക്കും എഞ്ചിനീയറിംഗിനൊപ്പം ഏറ്റവും മികച്ച സേവനവും വില്‍പ്പനാനന്തര പിന്തുണയും ഇവിടെ ലഭ്യമാക്കുമെന്ന് ഇവിഎം പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി പറഞ്ഞു.

ത്രീ-കാര്‍ ഡിസ്പ്ലേയ്ക്ക് പുറമേ ഫോക്സ്വാഗണ്‍ ഉപഭോക്താക്കളുടെ എല്ലാ സേവന, പരിപാലന ആവശ്യകതകളും നിറവേറ്റുന്നതിനായി പരിശീലനം ലഭിച്ച ഉയര്‍ന്ന വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന എട്ട് ബേകളും പുതിയ ടച്ച്പോയിന്‍റില്‍ ഉണ്ട്.

leave your comment


Top