കേരളത്തില്‍ വിറ്റഴിച്ചത് 100 ഇലക്ട്രിക് കാറുകള്‍; നേട്ടവുമായി വോള്‍വോ കാര്‍ ഇന്ത്യ
കേരളത്തില്‍ 100 കാറുകള്‍ വിറ്റഴിച്ച നേട്ടം സ്വന്തമാക്കി വോള്‍വോ കാര്‍ ഇന്ത്യ. എറണാകുളത്ത് മാത്രം 39 കാറുകളാണ് വിറ്റഴിച്ചത്. ഇതോടെ വോള്‍വോ കാര്‍ ഇന്ത്യയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഇവി വിപണി നേട്ടം സ്വന്തമാക്കാനും ജില്ലയ്ക്കായി. XC40 റീചാര്‍ജുള്ള 82 യൂണിറ്റും 18 യൂണിറ്റ് സി40 റീചാര്‍ജും ആണ് വിറ്റഴിച്ചത്. XC40 റീചാര്‍ജ് ഡെലിവറി 2022 നവംബറിലാണ് ആരംഭിച്ചത്.അതേസമയം സി40 റീചാര്‍ജ് ഡെലിവറി 2023 സെപ്റ്റംബര്‍ പകുതിയോടെയാണ് തുടങ്ങിയത്.
വോള്‍വോ കാര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട വിപണിയാണ് കേരളം. നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ തയ്യാറായ കേരളത്തിലെ ഉപഭോക്താക്കളാണ് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളെ ഇത്രയേറെ സ്വീകാര്യമാക്കിയത്. വര്‍ഷം തോറും, നൂതന സാങ്കേതിക വിദ്യയില്‍ തീര്‍ത്ത ഇലക്ട്രോണിക് വാഹനങ്ങള്‍ കമ്പനി ഇനിയും പുറത്തിറക്കുന്നതാണ്. ഇതിലൂടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ഉറപ്പുവരുത്താനും ശ്രമിക്കും,” വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.
ഈ യാത്രയിലെ പങ്കാളികളെന്ന നിലയില്‍ കേരളത്തില്‍ 100 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കാനായി എന്ന നേട്ടത്തില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. വോള്‍വോ ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസവും ആവേശവും ഈ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇനിയും നൂതന സംവിധാനങ്ങളോട് കൂടിയതും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കാന്‍ ഞങ്ങള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതാണ്. വരും വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് കേരള വോള്‍വോ സിഇഒ ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
You must be logged in to post a comment.