അശോക് ലേയ്ലന്‍ഡ് കമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് കൊച്ചിയില്‍ പുതിയ ഡീലര്‍ഷിപ്പ്

അശോക് ലേയ്ലന്‍ഡ് ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി കൊച്ചിയില്‍ പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. കുന്‍ ക്യാപിറ്റല്‍ ഓട്ടോമോട്ടീവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ ഡീലര്‍ഷിപ്പ്. ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായുള്ള കേരളത്തിലെ അഞ്ചാമത്തെ ഡീലര്‍ഷിപ്പാണിത്. വില്‍പന, സേവനം, സ്പെയര്‍പാര്‍ട്ട്സുകള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും.

തങ്ങളുടെ മികച്ച സേവനത്തെ തുടര്‍ന്ന് 70 ശതമാനത്തിലേറെ ഉപഭോക്താക്കളും വാറണ്ടി കാലാവധിക്കു ശേഷവും ഡീലര്‍ വര്‍ക്ഷോപ്പുകളിലെത്തുന്നു എന്നത് അഭിമാനകരമാണെന്ന് അശോക് ലേയ്ലന്‍ഡ് എന്‍സിവി വിഭാഗം മേധാവി രജത് ഗുപ്ത പറഞ്ഞു.

കമ്പനിയുടെ എല്‍സിവി വിതരണ ശൃംഖല ഇതോടെ 550-ല്‍ കൂടുതല്‍ ടച്ച് പോയിന്‍റുകളോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *