എ എം ട്ടി എന്നാൽ ഓട്ടോമാറ്റിക് അല്ല!
എ എം ട്ടി ഓടിച്ചു നോക്കിയിട്ട് ഓട്ടോമാറ്റിക് വണ്ടികൾ ഓടിക്കാൻ സുഖമില്ല എന്ന് പറയുന്നവരേയൊക്കെ തൃശൂർ ഭാഗത്തു നാടൻ സദ്യക്കിടയിൽ കിട്ടുന്ന മീൻ കറിയോടുപമിക്കാം.
എന്തെന്നാൽ അതിനകത്തു മീൻ കാണൂല.
ചക്കരേ, അത് താൻ അല്ലയോ ഇത് എന്ന തോന്നൽ മാത്രമേള്ളൂ എ എം ട്ടി എന്നാൽ ഓട്ടോമാറ്റിക് അല്ല. ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ എന്നാണതിന്റെ മുഴുവൻ പേര് തന്നെ.
കുറച്ചു കൂടെ ലളിതമായി പറഞ്ഞാൽ, ക്ലച്ചും ഗിയർ ലിവറും ബോണറ്റിനുള്ളിൽ ഒരു റോബോട്ട് ഇരുന്നു പ്രവർത്തിപ്പിക്കുന്നതായി കരുതാം.
ഒന്നൂല്യ വെറുതെ അറിവിലേക്കായി പറഞ്ഞൂന്ന് മാത്രം, ഈയിടെയായി അത്രക്കുണ്ട് വെറുപ്പിക്കൽ!
You must be logged in to post a comment.