ഈ സ്കൂട്ടറിൽ ഇനി കീ ഇടണ്ട!

യമഹ തങ്ങളുടെ കരുത്തേറിയ മാക്സി സ്കൂട്ടർ എയ്റോക്സ് 155 എസ് വേരിയന്റിന് പുതിയ സ്മാർട്ട് കീ ഓപ്ഷൻ കൂടെ നൽകിയിരിക്കുകയാണ്. ഇനി എയ്റോക്സ് 155 എസ് കീ പോക്കറ്റിൽ തന്നെ വച്ച് ഓടിച്ചു കൊണ്ട് പോകാം.

യമഹയുടെ പുതിയ ദി കാൾ ഓഫ് ദി ബ്ലൂ ബ്രാൻഡ് ക്യാമ്പയിനിന്റെ ഭാഗമായാണ് പുതിയ എയ്റോക്സ് ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ സ്മാർട്ട് കീ വരുന്നതോടു കൂടി എയ്റോക്സ് കുറച്ചു കൂടി കൺവീനിയന്റ് ആയി കൊണ്ടുനടക്കാനാവും. എയ്റോക്സ് 155 എസ് മോഡൽ എക്സ്ക്ലൂസിവ് ആയി യമഹയുടെ ബ്ലൂ സ്‌ക്വയർ ഷോറൂമുകളിലാണ് ലഭ്യമാകുക. സിൽവർ, ബ്ലൂ എന്നീ രണ്ടു കളർ ഷേഡുകളിൽ ലഭിക്കുന്ന എയ്റോക്സ് 155 എസ് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ എന്ന എക്‌ഷോറൂം വിലയിലാണ് വാങ്ങാനാകുക.

എയ്റോക്സ് 155 എസ് ന്റെ സ്മാർട്ട് കീയിൽ, ആൻസർ ബാക്ക് എന്ന ടെക്നോളജി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ഡിക്കേറ്ററുകൾ മിന്നിച്ചും ബസ്സർ സൗണ്ടോടും കൂടിയ ഈ സിസ്റ്റം തിരക്കിലും മറ്റും പാർക്ക് ചെയ്ത സ്കൂട്ടർ എളുപ്പത്തിൽ കണ്ടെത്താൻ സഹായകമായേക്കും.

കീ പോക്കറ്റിൽ ഇട്ടു കൊണ്ട് ഇഗ്നിഷ്യൻ സ്വിച്ച് തിരിച്ച സ്റ്റാർട്ട് ആക്കി വണ്ടി ഓടിച്ച് പോകാം എന്നത്, ഈ വണ്ടിയെ ഇച്ചിരി കൂടി അഡ്വാൻസ്ഡ് ആക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *