Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ബിഎസ്6 നെക്‌സണിന്റെ വില്‍പ്പന ഏറ്റവുമുയര്‍ന്ന നിരക്കില്‍

ബിഎസ്6 നെക്‌സണിന്റെ വില്‍പ്പന ഏറ്റവുമുയര്‍ന്ന നിരക്കില്‍

മുംബൈ, നവംബര്‍ 6, 2020: ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് പുനെയിലെ രഞ്ചന്‍ഗൂണിലെ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് ഒരു ലക്ഷത്തി അമ്പതിനായിരാമത്തെ നെക്‌സണ്‍ പുറത്തിറക്കി. കഴിഞ്ഞ സെപ്തംബര്‍ 18 ന് ആദ്യ അമ്പതിനായിരം നെക്‌സണ്‍ വിറ്റഴിക്കപ്പെടുന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. സെപ്തംബര്‍ 19 ന് വില്‍പ്പന ഒരു ലക്ഷത്തിലെത്തി.

2017 ല്‍ വിപണിയിലിറങ്ങിയതു മുതല്‍ റോഡ് സുരക്ഷയോടുള്ള ടാറ്റ മോട്ടോഴ്‌സിന്റെ പ്രതിബദ്ധതയുടെ പതാകവാഹകനായിരുന്നു നെക്‌സണ്‍. 2018 ല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ സുരക്ഷാ നിര്‍ണ്ണയ ഏജന്‍സിയായ ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് സമ്പൂര്‍ണ്ണ 5 സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ ആദ്യ കാര്‍ എന്ന നിലയില്‍ നെക്‌സണ്‍ ടാറ്റ മോട്ടോഴ്‌സിന്റെ മറ്റു കാറുകളായ അല്‍ട്രോസ്, ടിയാഗോ, ടിഗോര്‍ തുടങ്ങിയ മോഡലുകള്‍ക്ക് അതാത് വിഭാഗങ്ങളില്‍ കാര്‍ സുരക്ഷയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിന് വഴി തെളിച്ചു.

എസ് യു വി വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ടാറ്റ മോട്ടോഴ്‌സിന്റെ സ്റ്റാര്‍ ഉത്പന്നമായിരുന്നു നെക്‌സണ്‍. കൂപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട എസ് യു വി ഡിസൈന്‍, ഫ്‌ളോട്ടിംഗ്

ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പ്രീമിയം ഇന്റീരിയറുകള്‍ എന്നിവയുമായി രൂപകല്‍പ്പനയുടെ കാര്യത്തില്‍ ഈ വിഭാഗത്തില്‍ നെക്‌സണ്‍ പുതിയ നിലവാരം സൃഷ്ടിച്ചിരുന്നു. 209 mm ഗ്രൗണ്ട് ക്ലിയറന്‍സ് സംയോജിപ്പിച്ചിട്ടുള്ള കരുത്തുറ്റ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകള്‍ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സും ഡ്രൈവിംഗ് ഡൈനാമിക്‌സും എല്ലായ്‌പ്പോഴും നെക്‌സണ് ഉറപ്പുനല്‍കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ബിഎസ്6 പതിപ്പ് വിഭാഗത്തിലെ ഏറ്റവും മികച്ച സുരക്ഷ, ഡിസൈന്‍, പെര്‍ഫോമന്‍സ് എന്നിവ സ്ഥാപിക്കാന്‍ നെക്‌സണ് വീണ്ടും സഹായകരമായി. ഉപഭോക്താക്കളില്‍ നിന്ന് തുടര്‍ച്ചയായി മികച്ച പ്രതികരണമാണ് നെക്‌സണ് ലഭിക്കുന്നത്. കൂടാതെ ഡിമാന്‍ഡും തുടര്‍ച്ചയായി വര്‍ധിക്കുന്നു. 2020 ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വില്‍പ്പനയെത്തിയിരിക്കുകയാണ്.

ഈ സുപ്രധാന നിമിഷത്തില്‍ സോഷ്യല്‍ മീഡിയയിലെ #Nexlevel150K എന്ന ക്യാപെയ്‌ന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി ഒരു മത്സരം സംഘടിപ്പിക്കുകയാണ് കമ്പനി. നെക്‌സണ്‍ വാങ്ങിയതു മുതല്‍ നിലവിലെ അനുഭവം വരെയുള്ള ഘട്ടം ഉപഭോക്താക്കള്‍ക്ക് ആഘോഷമാക്കാനുള്ള അവസരമാണിത്. ഏറ്റവും മികച്ച എന്‍ട്രികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും പ്രമുഖ ബാറ്റ്‌സ്മാനും ടാറ്റ നെക്‌സണിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കെ.എല്‍. രാഹുലിനെ കാണാനുള്ള അവസരമാണ് കാത്തിരിക്കുന്നത്. കൂടാതെ 1,50,000 രൂപ ക്യാഷ് പ്രൈസും. താരത്തിന്റെ

കൈയ്യൊപ്പോടു കൂടിയ മറ്റു സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്കും പുതിയ നെക്‌സണ്‍ ബുക്ക് ചെയ്യുന്നതിനും അടുത്തുള്ള ടാറ്റ മോട്ടോഴ്‌സ് ഷോറൂം സന്ദര്‍ശിക്കുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. https://cars.tatamotors.com/suv/nexon.

leave your comment


Top