കിയാ ഇന്ത്യ പുതിയ എസ് യു വിയുടെ ചിത്രങ്ങൾ പുറത്തിറക്കി!

രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമ്മാതാക്കളിലൊന്നായ കിയ ഇന്ത്യ, തങ്ങളുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് എസ്‌.യു.വിയായ ‘കിയ സൊറെന്റോ’യുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങൾ ഇന്ത്യൻ വിപണിയിലെ അവതരണത്തിന് മുന്നോടിയായി പുറത്തുവിട്ടു. ഇന്ത്യയ്ക്കായുള്ള കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌.യു.വിയാണ് സൊറെന്റോ. കമ്പനിയുടെ ആഗോള എസ്‌.യു.വി ഡിസൈൻ തത്ത്വശാസ്ത്രം ഇന്ത്യൻ ഉപഭോക്താക്കൾക്കായി എത്തിക്കുന്ന ഈ വാഹനം, പ്രീമിയം ത്രീ-റോ (3-row) എസ്‌.യു.വി വിഭാഗത്തിലേക്കുള്ള കിയയുടെ ചുവടുവയ്പ്പ് കൂടിയാണ്. ആകർഷകമായ ലുക്ക്, തനിമയാർന്ന ഡിസൈൻ ഘടകങ്ങൾ, മികച്ച ഇന്റീരിയർ, പ്രീമിയം എസ്‌.യു.വി അനുഭവം…

Continue Reading

ഇലക്ട്രിക് എസ്‌യുവികൾ 400 കിലോമീറ്ററിലധികം റേഞ്ച്! 

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യൻ കുടുംബങ്ങളുടെ താൽപര്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വാഹനം തിരഞ്ഞെടുക്കുമ്പോൾ ആദ്യം ഉയരുന്ന ചോദ്യം ഒറ്റ ചാർജിൽ എത്ര ദൂരം സഞ്ചരിക്കാനാകുമെന്നതാണ്. ഓഫീസ് യാത്രകളും വാരാന്ത്യ കുടുംബസഞ്ചാരങ്ങളും ദീർഘദൂര ഹൈവേ യാത്രകളും ഇടയ്ക്കിടെ ചാർജ് ചെയ്യാതെ പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക പലർക്കുമുണ്ട്. സാങ്കേതികവിദ്യയുടെ പുരോഗതിയോടെ ആ ആശങ്കകൾക്ക് ഇന്ന് വലിയൊരു പരിഹാരം ലഭിച്ചിരിക്കുകയാണ്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം റേഞ്ച് നൽകുന്ന നിരവധി കുടുംബ സൗഹൃദ ഇലക്ട്രിക് എസ്‌യുവികൾ ഇന്ന് വിപണിയിലുണ്ട്. വിശാലമായ ഇന്റീരിയർ,…

Continue Reading

ഹ്യൂണ്ടായ് വെന്യൂ കുറച്ച് കാര്യങ്ങൾ

ഹ്യൂണ്ടായ് വെന്യൂ ഓടിച്ചല്ലോ, ആ വണ്ടിയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. വെന്യൂവിൽ കുറെ അധികം മാറ്റങ്ങളുണ്ട്, പ്ലാറ്റഫോമിൽ തന്നെ തുടങ്ങാം. ഇത് കെ വൺ പ്ലാറ്റഫോമിലാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപത് കെ ടു പ്ലാറ്റഫോമിലായിരുന്നു. കുറച്ചൂടെ ലളിതമായി പറഞ്ഞാൽ ഇപ്പോൾ ഈ വണ്ടി എക്സ്റ്ററും സിറോസും പങ്കാളുന്ന ചെലവ് കുറഞ്ഞ കിയാ, ഹ്യൂണ്ടായ് പ്ലാറ്റഫോമിലാണ് എന്നതാണ്. രൂപത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളും വിശദമായി അറിയാൻ വീഡിയോ കാണൂ

Continue Reading

 ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ കുറവ്!

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കുന്ന  ഓഫർ കാലയളവിൽ ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ധനകാര്യ സ്ഥാപനങ്ങളുമൊത്ത് നിരവധി വായ്പ സ്കീമുകളും ടാറ്റ ലഭ്യമാക്കുന്നുണ്ട്. തുടക്കത്തിൽ കുറഞ്ഞ  മാസ തവണ എന്ന രീതിയിലുള്ള ബലൂൺ സ്‌കീം, പടി പടിയായി മാസതവണ ഉയർത്താവുന്ന സ്റ്റെപ് അപ്പ് സ്‌കീം എന്നീ എളുപ്പത്തിലുള്ള ലോൺ…

Continue Reading

കമ്പനി നിർത്തിയിട്ട് വർഷങ്ങളായി എന്നിട്ടുമിന്നും റോഡിൽ തുടരുന്നു!

ഹിന്ദുസ്ഥാൻ അംബാസഡർ, ഇന്ത്യൻ റോഡുകളിലെ രാജാവ് (ദി കിംഗ് ഓഫ് ഇന്ത്യൻ റോഡ്സ്) എന്ന് അറിയപ്പെട്ടിരുന്ന, ശ്രെഷ്ടമായ  ചരിത്രമുള്ള, പാരമ്പര്യമുള്ള ഇന്ത്യയിലെ കാർ!. എന്താണാ ചരിത്രം, എന്ത് കോണ്ട് ഈ ഇന്ത്യയുടെ വണ്ടിക്ക് നിരത്തു വിടേണ്ടി വന്നു.  യൂ ക്കെ യിൽ നിന്നും വന്ന വണ്ടി കുറച്ചു കാലം ഇന്ത്യയിൽ ഉണ്ടാക്കി യൂകെയിലേക്ക് തന്നെ കയറ്റി വിട്ടിരുന്നു എന്നറിയാമോ.     അംബാസഡറിന്റെ ചരിത്രവും നാൾ വഴികളും, അവസാനവും എല്ലാം പറയാം, വണ്ടിപ്രാന്തനിലേക്ക് സ്വാഗതം. 1958ല് ഹിന്ദുസ്ഥാൻ…

Continue Reading

പേര് മാറി, വണ്ടിയോ?

കിയാ ഇന്ത്യ തങ്ങളുടെ കിയാ കാരൻസിനു ഒരു ഫേസ്‌ലിഫ്റ്റ് കൊണ്ട് വന്നിരിക്കുകയാണ്. പക്ഷെ അതിന്റെ കൂടെ അവരെന്തിനാണ് പേര് കൂടെ മാറ്റിയത്. കിയാ ഇന്ത്യ ബാംഗ്ലൂർ വച്ച് നടത്തിയ മീഡിയ ഡ്രൈവിൽ വണ്ടി വിശദമായി കാണുകയും ഓടിക്കുകയും ചെയ്തു. വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്. കിയാ കാരൻസിന് നൽകിയ പുതിയ വാൽ, ക്ലാവിസ് എന്നാണ്. അതൊരു ലാറ്റിൻ വാക്കാണ്, ഗോൾഡൻ കീ അഥവാ സ്വർണ താക്കോൽ എന്നാണാ വാക്കിനർത്ഥം. പുതിയ ഒരു വാതിൽ തുറക്കാനുള്ള പ്രാപ്തി ആ…

Continue Reading

കടൽ കടന്നു വരുന്നതാണ്, വിലയും കൂടും! പക്ഷെ വണ്ടി കൊള്ളാമോ?

വോൾക്‌സ്‌വാഗൺ ടിഗ്വാൻ R-Line ചുരുക്കി പറഞ്ഞാൽ, ടിഗ്വാന്റെ കുറച്ച് കൂടെ പ്രീമിയമായ, സ്പോർട്ടിയായ ഒരു വേരിയേന്റ് എന്ന് പറയാം, ഈ വണ്ടിക്ക് എന്തൊക്കെയാണ് പ്രത്യേകതകൾ എന്ന് നോക്കാം. പുറത്ത്പുതുതായി രൂപകൽപ്പന ചെയ്ത മുൻ പിൻ ബമ്പറുകളും, വലിയ ഗ്ലാസ് ഗ്രില്ലും അതിന്റെ മുകളിലെ ലൈറ്റ് ബാറും, പിന്നെ എൽ ഇ ഡി ഹെഡ്‍ലൈറ്റുകളും മുന്നിൽ കാണാം, സ്‌പോർട്ടിയായ കരുത്തനായ വണ്ടിയാണെന്ന് കാണിക്കാൻ ബമ്പറിൽ എയർ വെന്റുകളുണ്ട്. സാധാരണ സ്പോർട്സ് കാറുകളിലും മറ്റും കാണുന്ന ബ്രെക്ക് തണുപ്പിക്കാനുതകുന്ന വെന്റുകൾ…

Continue Reading