ഇന്ത്യൻ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ രാജാവ് എന്ന പദവി വർഷങ്ങളായി കയ്യിൽ വെച്ചിരിക്കുന്ന വാഹനമാണ് മാരുതി സുസൂക്കി ബലീനോ. ടാറ്റ അൾട്രോസ്, ഹ്യുണ്ടായ് ഐ 20 തുടങ്ങിയ എതിരാളികൾ മുന്നിലുണ്ടെങ്കിലും ഫാമിലി കാർ വാങ്ങുന്നവരുടെ മനസ്സിൽ ബലീനോ കയ്യാളുന്ന സ്ഥാനം വേറെ തന്നെയാണ്. ഇപ്പോൾ ഇതാ കൂടുതൽ ഫീച്ചറുകളും പുത്തൻ എഞ്ചിനും സെഗ്മെന്റിൽ ആദ്യമായി ലെവൽ 2 ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റത്തിന്റെ സുരക്ഷയുമായി 2026 മാരുതി സുസുക്കി ബലീനോ ഫേസ്ലിഫ്റ്റ് വിപണിയിൽ എത്തിയിരിക്കുകയാണ്.
₹6.10 ലക്ഷം മുതൽ എക്ഷോറൂം വിലയിൽ ആരംഭിക്കുന്ന ഈ പുതിയ ബലീനോക്ക് കമ്പനി വരുത്തിയ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.
ഡിസൈനിലെ പ്രധാന മാറ്റങ്ങൾ
പുറമെ നോക്കുമ്പോൾ പഴയ ബലേനോയുടെ അതേ ഷേപ്പ് നിലനിർത്തിയിട്ടുണ്ടെങ്കിലും മുന്നിൽ കാര്യമായ മാറ്റങ്ങളുണ്ട്:
- പുതിയ ഫ്രണ്ട് ഗ്രില്ലും ക്രോം ഫിനിഷിംഗും.
- റീഡിസൈൻ ചെയ്ത ഗ്രില്ലിൽ പുതിയ പിയാനോ ബ്ലാക്ക് ഫിനിഷും ഫോഗ് ലാമ്പുകളും.
- ലെവൽ 2 എ ഡി എ സിനു വേണ്ടി ഗ്രില്ലിൽ നൽകിയിരിക്കുന്ന പുതിയ റഡാർ മോഡ്യൂൾ.
- 16-ഇഞ്ച് അലോയ് വീലുകൾ.
കേട്ടറിവിനേക്കാൾ വലിയ ക്യാബിൻ സൗകര്യങ്ങൾ
ഇന്റീരിയറിൽ കയറിയാൽ മുൻപത്തേക്കാൾ പ്രീമിയം ഫീൽ നൽകുന്ന കളർ തീമും മെറ്റീരിയലുകളുമാണ് കാണാൻ സാധിക്കുക. കൂടാതെ ചില സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ കൂടെ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്:
- കൂളിംഗ് വെന്റിലേറ്റഡ് സീറ്റ്: ചൂടുള്ള കാലാവസ്ഥയിൽ മുൻ സീറ്റിലിരിക്കുന്നവർക്ക് മികച്ച ആശ്വാസം നൽകുന്ന വെന്റിലേറ്റഡ് സീറ്റുകൾ ബലീനോക്ക് മുന്നിൽ നൽകിയിട്ടുണ്ട്.
- ലെവൽ 2 എ ഡി എ എസ്: അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ കീപ്പ് അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ അഡ്വാൻസ്ഡ് സേഫ്റ്റി ഫീച്ചറുകൾ വണ്ടിയിലുണ്ട്.
- ക്ലാരിയോൻ സൗണ്ട് സിസ്റ്റവും വയർലെസ്സ് ചാർജിങ്ങും: മൊബൈൽ ഹീറ്റാവാതിരിക്കാൻ കൂളിംഗ് ഫീച്ചറോട് കൂടിയ വയർലെസ് ചാർജറും നല്ല സൗണ്ടിനായി ക്ലാരിയൺ ഓഡിയോ സിസ്റ്റവും ബലേനോയിൽ ഉണ്ട്.
- നിലവിലുള്ള 9 ഇഞ്ച് സ്മാർട്ട് പ്ലേയ് പ്ലസ് ടച്ച്സ്ക്രീൻ, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ എന്നിവ തുടർന്നും ലഭിക്കും.
എഞ്ചിൻ & ഡ്രൈവിംഗ് പെർഫോമൻസ്
പഴയ 4 സിലിണ്ടർ കെ12 എഞ്ചിന് പകരം പുതിയ 1.2 ലിറ്റർ 3 സിലിണ്ടർ സെഡ് സീരീസ് എഞ്ചിനാണ് 2026 ബലീനോയിൽ നൽകിയിരിക്കുന്നത്.
- പുതിയ പെട്രോൾ എഞ്ചിൻ: 82 bhp കരുത്തും 112.4 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു (5-സ്പീഡ് മാന്യുവൽ / AMT ഗിയർബോക്സ്).
- മൈലേജ്: പെട്രോൾ പതിപ്പുകൾക്ക് 23.8 km/l മുതൽ 24.8 km/l വരെയാണ് അവകാശപ്പെടുന്ന എആർഎഐ മൈലേജ്.
- സി എൻ ജി വേരിയന്റ്: S-CNG പതിപ്പ് മികച്ച ലോ- എൻഡ് ടോർക്കോടെ 33.61 km/kg ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. സിറ്റി ഉപയോഗത്തിനും ലോംഗ് ഡ്രൈവുകൾക്കും ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും.
വേണ്ടതുപോലെ സുരക്ഷിതമാണോ?
സുരക്ഷയുടെ കാര്യത്തിൽ മുൻപത്തെ വിമർശനങ്ങൾ തിരുത്താൻ മാരുതി ഇത്തവണ ശ്രദ്ധിച്ചിട്ടുണ്ട്. 6 എയർബാഗുകൾ, ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, TPMS എന്നിവ എല്ലാ ഉയർന്ന വേരിയന്റുകളിലും സ്റ്റാൻഡേർഡായി വരുന്നുണ്ട്. ടോപ്പ് വേരിയന്റുകളിൽ ലഭിക്കുന്ന Level-2 ADAS സാങ്കേതികവിദ്യ ഈ ബജറ്റിൽ വരുന്നത് വലിയൊരു പ്ലസ് പോയിന്റാണ്.
എനിക്ക് തോന്നുന്നത്!
10 ലക്ഷത്തിന് താഴെ ബജറ്റിൽ മികച്ച റൈഡ് ക്വാളിറ്റിയും കുറഞ്ഞ മെയിന്റനൻസ് ചെലവും ഉയർന്ന മൈലേജും ആഗ്രഹിക്കുന്ന ഒരു സാധാരണ കുടുംബത്തിന് 2026 മാരുതി ബലീനോ ഇന്നും ഏറ്റവും സുരക്ഷിതമായ ഒരു ചോയ്സ് തന്നെയാണ്.
നിങ്ങളുടെ അഭിപ്രായത്തിൽ ഈ വിലയിൽ ബലേനോയാണോ അതോ അൾട്രോസ് / ഐ 20 ആണോ മികച്ചത്? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ!
റിവ്യൂ വീഡിയോ ലിങ്ക്

