2.25 ലക്ഷം രൂപ വരെയുള്ള ഇളവുകളും ഉത്സവ ആനുകൂല്യങ്ങളും

രാജ്യത്തെ അതിവേഗം വളരുന്ന വാഹന നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ തെരഞ്ഞെടുത്ത മോഡലുകളിൽ ഉപഭോക്താക്കൾക്ക് 2.25 ലക്ഷം രൂപ വരെ മൊത്തം ലാഭം വാഗ്ദാനം ചെയ്യുന്ന പ്രത്യേക പ്രീ-ജിഎസ്ടി ഇളവുകളും പ്രത്യേക ഉത്സവ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പരിമിത കാലത്തേക്കുള്ള ഈ വാഗ്ദാനങ്ങൾ 2025 സെപ്റ്റംബർ 22 വരെ ബാധകമായിരിക്കും.

ഈ വാഗ്ദാനത്തിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് കിയയുടെ മുഴുവൻ വാഹന നിരയിലും ലഭ്യമായ സംയോജിത ആനുകൂല്യങ്ങൾ ലഭിക്കും:

കിയ സെൽറ്റോസ്: 2,25,000 രൂപ വരെ ആനുകൂല്യങ്ങൾ
കിയ കാരൻസ് ക്ലാവിസ്: 1,25,650 രൂപ വരെ ആനുകൂല്യങ്ങൾ
കിയ കാരൻസ്: 1,20,500 രൂപ വരെ ആനുകൂല്യങ്ങൾ

ഈ ഇളവുകളിൽ 58,000 രൂപ വരെയുള്ള പ്രീ-ജിഎസ്ടി ആനുകൂല്യങ്ങളും 1.67 ലക്ഷം രൂപ വരെയുള്ള ഉത്സവകാല വാഗ്ദാനങ്ങളും ഉൾപ്പെടുന്നു. ഇവ കൂടാതെ മുഴുവൻ കിയ ഉൽപ്പന്ന നിരയിലും ഉപഭോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കും. ഈ ഉത്സവ കാലത്ത് ഒരു കിയ വീട്ടിലേക്കെത്തിക്കാനുള്ള ഏറ്റവും ആഘോഷപൂർവമുള്ള സമയമാക്കി മാറ്റുന്നു ഇതെല്ലാം.

രൂപകൽപന, സാങ്കേതികവിദ്യ, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം എന്നിവയിൽ കിയ ഇന്ത്യ സ്ഥിരമായി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്തൃ ആവശ്യങ്ങൾ മുൻകൂട്ടി കാണുന്നതിലും സുതാര്യവും നേട്ടങ്ങൾ സൃഷട്ടിക്കുന്നതുമായ ഉടമസ്ഥാവകാശ അനുഭവങ്ങൾ ഉറപ്പാക്കുന്നതിലൂടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിലുമുള്ള ബ്രാൻഡിന്റെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു ഇതുപോലുള്ള സംരംഭങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *