സെൽറ്റോസ് പ്രേമികൾക്കും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നവർക്കും ഇതാ ഒരു കിടിലൻ വാർത്ത! നമ്മുടെ സ്വന്തം ഭാരത് എൻ സി എ പി ക്രാഷ് ടെസ്റ്റിൽ കിയാ സെൽറ്റോസിന് 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്.
സുരക്ഷയിലെ പ്രധാന കരുത്തുകൾ
- ആറു എയർ ബാഗുകൾ : എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വരുന്നു.
- അ ഡാ സ് ലെവൽ 2 : 17 ഓളം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ
- ബോഡി ഷെൽ : ബോഡി ഷെൽ ഇത്തവണ പക്കാ സ്റ്റേബിൾ ആണെന്ന് ബി എൻസിഎപി (B-NCAP) സാക്ഷ്യപ്പെടുത്തുന്നു.
- ഇ എസ് ഇ : പെട്ടെന്നുള്ള തിരിവുകളിലും ബ്രേക്കിംഗിലും വണ്ടിയുടെ നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്നു.
എഞ്ചിൻ & പെർഫോമൻസ് :
പവറിന്റെ കാര്യത്തിലും സെൽറ്റോസ് ഒട്ടും പിന്നിലല്ല. മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് പ്രധാനമായും വരുന്നത്:
- 1.5L ടർബോ പെട്രോൾ : 160 PS പവറും 253 Nm ടോർക്കും. (ഈ സെഗ്‌മെന്റിലെ ഏറ്റവും പവർഫുൾ എഞ്ചിൻ!)
- 1.5L എൻ എ : 115 PS പവറും 144 Nm ടോർക്കും.
- 1.5L ഡീസൽ : 116 PS പവറും 250 Nm ടോർക്കും.
ഗിയർബോക്സ് ഓപ്ഷനുകളിലും വലിയ നിര തന്നെയുണ്ട്!
