2021 ആഫിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സ് ഇന്ത്യയില്‍ വിതരണം ആരംഭിച്ച് ഹോണ്ട

സാഹസിക പ്രേമികളെ പുതു പാതകളിലേക്കു നയിക്കുന്ന ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടറിന്റെ 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ടിന്റെ ഇന്ത്യയിലെ വിതരണം ഹോണ്ട എക്സ്‌ക്ലൂസീവ് പ്രീമിയം ബൈക്ക് ഡീലര്‍ഷിപ്പ് ബിഗ് വിംഗ് ടോപ്പ്‌ലൈന്‍ അന്ധേരി ഈസ്റ്റിലും ബെംഗളൂരുവിലും ആരംഭിച്ചു. നവീനവും ശക്തവുമായ 1084 സിസി ഇരട്ട എഞ്ചിനുമായാണ് പുതിയ 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ട് എത്തുന്നത്.

അലൂമിനിയം സബ് ഫ്രെയിമില്‍ നിര്‍മിച്ച് ലിത്തിയം അയോണ്‍ ബാറ്ററിയുമായി എത്തുന്ന ഇത് ഒട്ടനവധി പുതിയ സൗകര്യങ്ങളുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായുള്ള ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍, ക്രമീകരിക്കാവുന്ന സീറ്റ് ഹീറ്റഡ് ഗ്രിപ് ട്യൂബ് ലെസ് ടയര്‍, ഇരട്ട ലെഡ് ഹെഡ് ലൈറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, 24.5 ലിറ്റര്‍ ഇന്ധന ടാങ്ക് എന്നിവയും മറ്റു സവിശേഷതകളാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 15,96,500 രൂപയാണ് ഇന്ത്യ ഒട്ടാകെ എക്സ് ഷോറൂം വില. ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ വേരിയന്റിന് 17,50,500 രൂപയാണ് എക്സ് ഷോറൂം വില.

ആഗോള തലത്തില്‍ സാഹസിക പ്രേമികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് ആഫ്രിക്കന്‍ ട്വിന്‍ എന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യാദ്വേന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു. ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ട ടൂവീലേഴ്സിന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം

YouTube player

Leave a Reply

Your email address will not be published. Required fields are marked *