അങ്കം കുറിക്കാൻ ഹ്യൂണ്ടായ് അൽക്കസാർ
1998 ലാണ് ഹ്യൂണ്ടായ് സാൻട്രോയുമായി ഇന്ത്യയിൽ എത്തുന്നത്, അവിടിന്നിങ്ങോട്ട് ഒരു ജൈത്ര യാത്ര എന്നൊക്കെ പറയാവുന്ന വിധത്തിൽ തന്നെയായിരുന്നു ഇന്ത്യയിൽ ഹ്യുണ്ടായിയുടെ വളർച്ച, എന്നിരുന്നാലും ഏറെക്കുറെ എല്ലാ സെഗ്മെന്റുകളും ഉണ്ടെങ്കിലും അഞ്ച് സീറ്റിനു അപ്പുറത്ത് ഒരു വണ്ടിയില്ല എന്നത് ഒരു പോരായ്മയായി തുടരുകയായിരുന്നു, ഇന്നലെ വരെ.
അൽക്കസാർ എല്ലാം തികഞ്ഞ ഒരു വണ്ടിയൊന്നുമല്ല, എന്നാൽ കുറെ ഏറെ സവിശേഷതകളും അത്യാവശ്യം നല്ല രണ്ടു എൻജിനുകളും ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളും ഒക്കെ ചേർന്ന് ഒരു പ്രോമിസിംഗ് ആയ വണ്ടി തന്നെയാണ് അൽക്കസാർ.
മികച്ച ഇന്റീരിയർ കാണാൻ കൗതുകമുള്ള രൂപ ഭംഗി, എണ്ണിയാൽ തീരാത്തത്ര സവിശേഷതകൾ ബ്ലൂലിങ്ക് അതിന്റെ കൂടെ നല്ല സീറ്റുകളും എല്ലാമുണ്ടിതിൽ എന്നത് കൊണ്ട് തന്നെ ഇത്യാദി കാര്യങ്ങൾ എല്ലാം കൂടി അൽക്കസാർ നിരത്തിൽ നിലവിൽ ഉള്ള 6, 7 സീറ്റർ വാഹനങ്ങൾക്ക് ഒരു പേടി സ്വപ്നം ആവുമോ എന്ന് കാത്തിരുന്നു കാണാം.
2 ലിറ്റർ പെട്രോൾ എൻജിനും, 1.5 ലിറ്റർ ഡീസൽ എൻജിനുമുണ്ട് അതിന്റെ കൂടെ 6 സ്പീഡ് ആണ് ഓട്ടോമാറ്റിക് മാന്വൽ ട്രാൻസ്മിഷനുകളും
16.30 ലക്ഷത്തിൽ വിലയിൽ ആരംഭിക്കുന്ന അൽക്കസാറിന്റെ ടോപ് മോഡലിനു 20.15 ലക്ഷം രൂപയാണ് വില.
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ!
6, 7 സീറ്റുകളുടെ ബലത്തിൽ അങ്കം കുറിക്കാൻ ഹ്യൂണ്ടായ് അൽക്കസാർ
You must be logged in to post a comment.